Friday , July 20 2018
Breaking News
Marannam

അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞ് വീണ് കോണ്‍ഗ്രസ് നേതാവ് മരിച്ചു

ചട്ടഞ്ചാല്‍ : അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞുവീണ് കോണ്‍ഗ്രസ് നേതാവ് മരിച്ചു. തെക്കിലിലെ കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ മീത്തല്‍ തറവാടിലെ പാണ്ടിയാല്‍ ടി കെ സൂപ്പി (67)യാണ് മരിച്ചത്.
ഈയടുത്ത് അന്തരിച്ച പ്രമുഖ കരാറുകാരന്‍ ടി ഡി അഹ് മദിന്റെ തെക്കിലില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പ്രസംഗം കഴിഞ്ഞയുടനെ ഷാഫി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടിലെ സാമൂഹ്യ – സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഷാഫി.

പരേതനായ മുഹമ്മദ് കുഞ്ഞി – ഉമ്മാലി ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: സഫുവാന്‍ (യൂത്ത് കോണ്‍ഗ്രസ് നേതാവ്), മുഹമ്മദ് ഷൈബാന്‍ (ഖത്തര്‍), മുഹമ്മദ് ഷഅ്ബാന്‍ (ഖത്തര്‍). മരുമക്കള്‍: ഫഹിനാസ് ബണ്ട് വാള്‍, സാഹിദ മടിക്കേരി, സൈനബ. ഏക സഹോദരി: ദൈനബി

RANDOM NEWS

Obit

രാഷ്ട്രീയ -സാമൂഹ്യപ്രവര്‍ത്തകന്‍ പി എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

നായന്മാര്‍മൂല: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് സെക്രട്ടറിയുമായ നായന്മാര്‍മൂല മിനിസ്റ്റേഡിയത്തിന് സമീപത്തെ പി.എം അബ്ദുല്‍ …