Saturday , November 25 2017
Breaking News
Marannam

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

നീര്‍ച്ചാല്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. കുംട്ടിക്കാനയിലെ ജോണ്‍ മാത്യൂസിന്റെ ഭാര്യ മേരി ക്രാസ്റ്റ(37)യാണ് മരിച്ചത്. ശ്വാസതടസ്സം മൂലം നാലുവര്‍ഷത്തോളമായി കാസര്‍കോട്ടെയും മംഗളൂരുവിലെയും ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞതോടെ രണ്ട് മാസം മുമ്പ് വീട്ടിലേക്ക് മാറ്റിയതായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്ത് നാലാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ചെന്നഗുളിയിലെ ബല്‍ത്തിസ് ക്രാസ്റ്റകാര്‍മിന റോഡ്രിഗസ് ദമ്പതികളുടെ മകളാണ്. ജിതേഷ് മാത്യൂസ് മകനാണ്. സഹോദരങ്ങള്‍: റാഫേല്‍, ജോണി ക്രാസ്റ്റ (അധ്യാപകന്‍, ബേള സെന്റ്‌മേരീസ് കോളേജ്), ബെഞ്ചമിന്‍, ബര്‍ണാഡ്, ഫൗരീന, ലില്ലി, മാര്‍ഗരറ്റ്, പൂര്‍ണ്ണിമ.

RANDOM NEWS

Suicide

സി ഐ ടി യു പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : സി ഐ ടി യു പ്രവര്‍ത്തകനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള പാടി …