Thursday , September 20 2018
Breaking News
Marannam

ഇസ്തിരിയിട്ടു ഇടുന്നതിനിടെ ദര്‍സ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

പയ്യന്നൂര്‍ : ഇസ്തിരി ഇടുന്നതിനിടെ ദര്‍സ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കാസര്‍കോട് സീതാംഗോളിയിലെ യൂസഫിന്റെ മകനും കാങ്കോല്‍ പാപ്പരട്ട സലാം മസ്ജിദിന്റെ കീഴിലെ മദ്രസയിലെ വിദ്യാര്‍ത്ഥിയുമായ ഇര്‍ഫാനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെ കാങ്കോലിലെ താമസ സ്ഥലത്തുവെച്ചാണ് സംഭവം.
ചീമേനി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്. ഒപ്പം താമസിക്കുന്ന സഹപാഠികളോട് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് ഗൗരവമാക്കിയിരുന്നില്ല. പിന്നീട് ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഇസ്തിരിയിട്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സഹോദരങ്ങള്‍ : തംസീറ, റിസ്വാന, മെഹറുന്നിസ, ആദില്‍, ഫവാദ്.

RANDOM NEWS

Hanging

അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: അധ്യാപികയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയും എടനീര്‍ കളരി ഹൗസിലെ …