Sunday , June 24 2018
Breaking News
Marannam

ചാല സ്വദേശി വീട്ടിനകത്ത് മരിച്ച നിലയില്‍

കാസര്‍കോട്: ചാല സ്വദേശിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചാലയിലെ മൗറിഷ് ടോറസ് (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിക്കാരി ജെസിന്ത ഡിസൂസ എത്തിയപ്പോഴാണ് മൗറിഷ് ടോറസിനെ മരിച്ച നിലയില്‍ കണ്ടത്. രണ്ട് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ മാര്‍ഗരറ്റ് (57) ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 14ന് മരിച്ചിരുന്നു. ഭാര്യയുടെ മരണശേഷം മൗറിഷ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. മക്കളായ മജല്ല ടോറസ്, റുമില്ല ടോറസ് എന്നിവര്‍ കുടുംബസമേതം ദുബായിലാണ്. വര്‍ഷങ്ങളായി തെരുവത്ത് കുഷ്യന്‍ വര്‍ക്സ് നടത്തി വരികയായിരുന്നു മൗറിഷ്.

വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഉച്ചക്ക് ശേഷം റെയില്‍വെസ്റ്റേഷന്‍ റോഡിലുള്ള വ്യാകുല മാതാ ചര്‍ച്ചില്‍ സംസ്‌കരിക്കും. മരണവിവരമറിഞ്ഞ് ദുബായിലുണ്ടായിരുന്ന മക്കള്‍ ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തി. റോഷന്‍ ഡിസൂസ, ഡിക്കേസ് പയസ് എന്നിവര്‍ മരുമക്കളാണ്

RANDOM NEWS

Rajatham

ജില്ലാ പദ്ധതി രേഖ സമര്‍പ്പണ ചടങ്ങ്: മന്ത്രിയും എം പിയും എം എല്‍ എമാരും എത്തിയില്ല

കാസര്‍കോട്: സംസ്ഥാന ആസൂത്രണ ബോര്‍ഡും ജില്ലാ ആസൂത്രണ സമിതിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും സംയുക്തമായി സംഘടിപ്പിച്ച രജതം …