Sunday , May 27 2018
Breaking News

ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

Deathപെര്‍ള: ഏക മകള്‍ കിണറ്റില്‍ ചാടി മരിച്ചതിന്റെ വേദനയില്‍ കഴിയുകയായിരുന്ന പിതാവ് കുഴഞ്ഞു വീണു മരിച്ചു. പെര്‍ള ചെക്കുപോസ്റ്റിനു സമീപത്തെ വിശ്വനാഥ ഷെട്ടി (58)യാണ് മരിച്ചത്.
അമേക്കളയിലെ ഒരു വീട്ടില്‍ അടയ്ക്ക ഉലിക്കാന്‍ പോയതായിരുന്നു. വൈകുന്നേരം പണി കഴിഞ്ഞ് പൈപ്പിന്‍ ചുവട്ടില്‍ കൈകാലുകള്‍ കഴുകുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം നെറ്റിയില്‍ മുറിവ് കാണപ്പെട്ടതിനാല്‍ മരണത്തില്‍ പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു. വീഴ്ചക്കിടയിലാണ് മുറിവുണ്ടാതെന്നു സംശയിക്കുന്നു.
ഇന്ദ്രാവതിയാണ് ഭാര്യ. ഏക മകള്‍ അശ്വിനി രണ്ടു മാസം മുമ്പ് കിണറ്റില്‍ ചാടി മരിച്ചിരുന്നു. രത്ന, പുഷ്പാവതി സഹോദരങ്ങള്‍.

RANDOM NEWS

Death

കരള്‍ രോഗത്തെത്തുടര്‍ന്ന് ഭര്‍തൃമതി മരിച്ചു

പെര്‍ള: രണ്ടര മാസം പ്രായമായ കുഞ്ഞിന്റെ മാതാവായ യുവതി കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. വാണിനഗര്‍, അജക്കളമൂലയിലെ സോഫ് റ്റ്വെയര്‍ …