Saturday , January 20 2018
Breaking News

കോള്‍ സെന്റര്‍ ജീവനക്കാരി വിഷം കഴിച്ച് മരിച്ചു

Deathപെര്‍ള: മംഗളൂരുവിലെ കോള്‍ സെന്റര്‍ ജീവനക്കാരിയായ 19കാരി വിഷം അകത്ത് ചെന്ന് മരിച്ചു. മംഗളൂരു ഐഡിയാ കോള്‍ സെന്ററിലെ ജീവനക്കാരി സ്വര്‍ഗ ബദിരക്കാട്ടെ രാജീവി(19)യാണ് മരിച്ചത്. മൂന്ന് മാസമായി മംഗളൂരുവില്‍ ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച അവധിയില്‍ നാട്ടിലെത്തിയതായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് വീടിന് സമീപത്തെ പറമ്പില്‍ വിഷം അകത്ത് ചെന്ന് അത്യാസന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കര്‍ണ്ണാടക പുത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഉച്ചക്ക് 2 മണിയോടെയാണ് മരിച്ചത്. ചന്തുയമുന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രാജേഷ്, രമ്യ. ഇന്‍ക്വസ്റ്റ് നടത്തുന്നതിന് ബദിയടുക്ക പൊലീസ് കര്‍ണ്ണാടക പുത്തൂരിലെ ആസ്പത്രിയിലെത്തി.

RANDOM NEWS

Death

മരം മുറിക്കുന്നതിനിടെ വ്യാപാരി തെറിച്ചു വീണു മരിച്ചു

മഞ്ചേശ്വരം: മരം മുറിക്കുന്നതിനിടയില്‍ മരം വ്യാപാരി തെറിച്ചു വീണു മരിച്ചു. പൈവളിഗെ, അട്ടഗോളി, ദൊഡ്ഡബയലിലെ പരേതനായ ഇബാഹിമിന്റെ മകന്‍ മുഹമ്മദലി …