Saturday , January 19 2019
Breaking News
Deadbody

അസുഖത്തെത്തുടര്‍ന്ന് ബസ് കണ്ടക്ടര്‍ മരിച്ചു

ബദിയടുക്ക: അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു.
കാസര്‍കോട്-വിട്ള റൂട്ടിലോടുന്ന അനുരാധ ബസില്‍ 35 വര്‍ഷമായി കണ്ടക്ടറായി ജോലി ചെയ്യുന്ന നെക്രാജെക്ക് സമീപം ചേടിക്കാനയിലെ സദാനന്ദ(60)യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് അസുഖത്തെത്തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയാണ് മരിച്ചത്.
ഭാര്യ: കാര്‍ത്യായനി. മക്കള്‍: രജനി, സജനി, സന്ദീപ്. സഹോദരങ്ങള്‍: രാഘവന്‍, ഗംഗാധരന്‍.

RANDOM NEWS

Accident-Death

കര്‍ണാടകയില്‍ വാഹനാകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിയായ എം ബി എ വിദ്യാര്‍ത്ഥിയുടെ മരണം ; നാട് കണ്ണീരിലാഴ്ന്നു

കാഞ്ഞങ്ങാട്: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച കാഞ്ഞങ്ങാട് സ്വദേശിയായ എം.ബി.എ. വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിട്ട: അധ്യാപകന്‍ അമ്പലത്തറയിലെ കോണിക്കല്‍ വീട്ടില്‍ …