Tuesday , April 23 2019
Breaking News

പ്രഭാത സവാരി കഴിഞ്ഞെത്തിയ സിപിഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Abhilashമടിക്കൈ: പ്രഭാത സവാരി കഴിഞ്ഞ് എത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. സിപിഎം തീയര്‍പാലം ബ്രാഞ്ച് സെക്രട്ടറിയും മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനുമായ സി എ കൃഷ്ണന്‍ (70) ആണ് മരണപ്പെട്ടത്. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ കൃഷ്ണന്‍ 7.30ഓടെ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: സരോജിനി. മക്കള്‍: അജിത, പ്രമീള, സ്മിത, ശ്രീജ. മരുമക്കള്‍: നാരായണന്‍, പ്രകാശന്‍, ചന്ദ്രശേഖരന്‍. സഹോദരങ്ങള്‍: മീനാക്ഷി, പരേതരായ കൊട്ടു, ജാനകി.

RANDOM NEWS

Trump

തീവ്രവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണം; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരര്‍ക്കെതിരേ പാകിസ്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനികനടപടികള്‍ ഒഴിവാക്കണമെന്നും മേഖലയില്‍ …