Sunday , December 15 2019
Breaking News

ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു; വെള്ളിയാഴ്ച സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍

തിരുവനനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുള്ള ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയ ആള്‍ മരിച്ചു. .

മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച വേണുഗോപാലന്‍ നായര്‍ ശരണമന്ത്രം ചൊല്ലി സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ പോലീസും സമരപ്പന്തലില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലന്‍ നായര്‍ വൈകീട്ട് നാല് മണിയോടെയാണ് മരിച്ചത്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് കുടുംബം അഭിപ്രായപ്പെട്ടു.
വേണുഗോപാലന്‍ നായര്‍ മരിച്ച സംഭവത്തില്‍പ്രതിഷേധസൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആചരിക്കുമെന്ന് ബിജെപി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ശബരിമല വിഷയത്തിലെ എല്ലാ പ്രതിഷേധങ്ങളേയും സര്‍ക്കാര്‍ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞാണ് ഒരു അയ്യപ്പഭക്തന്‍ ആത്മഹുതിക്ക് തയ്യാറായത്. ഇതിന്റെ പ്രതിഷേധമായിട്ടാണ് ബിജെപി ഹര്‍ത്താലെന്നും എം.ടി.രമേശ് പറഞ്ഞു.

RANDOM NEWS

ചൊവ്വാഴ്ചയിലെ ഹര്‍ത്താലിനെതിരേ കാന്തപുരം; ബന്ധമില്ലെന്ന് യൂത്ത് ലീഗും

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ചൊവ്വാഴ്ചയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം …