Saturday , September 26 2020
Breaking News

ഭര്‍തൃമതി പുഴയില്‍ മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

Deathകാസര്‍കോട്: ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി. ചേരൂരിലെ ഹാരിസിന്റെ ഭാര്യ റമീസ(25)യെയാണ് മരിച്ച നിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉളിയത്തടുക്കയിലെ വീട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിയ റമീസയെ പിന്നീട് കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് റമീസയുടെ ബന്ധു അഷ്‌റഫ് വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് 1.45 ഓടെ നാട്ടുകാരാണ് ചേരൂര്‍ തൂക്ക് പാലത്തിന് സമീപം മൃതദേഹം കണ്ടത്. റമീസ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ഉളിയത്തടുക്കയില്‍ താമസിക്കുന്ന ഇബ്രാഹിം ഫൗസിയ ദമ്പതികളുടെ മകളാണ്. മക്കള്‍: റിസില, നൈല. സഹോദരങ്ങള്‍: റാഷിഖ്, റാസിഖ്, റഹീസ്, റൈഹാന, റഹില.

RANDOM NEWS

ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് : 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ : 107 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും …