Monday , February 18 2019
Breaking News

തോട്ടില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു

Deathകാഞ്ഞങ്ങാട് : കുളിക്കാന്‍ പോയ യുവാവിനെ തോട്ടിലെ കുഴിയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ അട്ടേങ്ങാനം പുളിയില കോളനിയിലെ ബാലന്‍ (38)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിനു സമീപത്തെ തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു. തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലനു അപസ്മാര രോഗമുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു. പോലീസ് കേസെടുത്തു.

അമ്പാടി-മദിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : നാരായണന്‍, ചിരുത, തിരുമ.

RANDOM NEWS

Sreedharan-Pilla

കൊല്ലപ്പെട്ടത് ആരായാലും കൊല്ലുന്നത് സിപിഎംകാര്‍ തന്നെ ശ്രീധരന്‍ പിള്ള

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ശ്രീധരന്‍ പിള്ള. കൊല്ലപ്പെട്ടത് ഏത് കക്ഷിയില്‍പെട്ടവരായാലും …