Tuesday , August 22 2017
Breaking News

വര്‍ഷങ്ങള്‍ക്കു മുമ്പ് മകനോടൊപ്പം മതംമാറിയ സ്ത്രീ വീട്ടിനകത്തു മരിച്ച നിലയില്‍

Obit-Ayshaകുമ്പള:വര്‍ഷങ്ങള്‍ക്കു മുമ്പ് മകനോടൊപ്പം ഇസ്ലാം മതത്തില്‍ ചേര്‍ന്ന സ്ത്രീയെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു. കട്ടത്തടുക്ക, എ കെ ജി നഗറിലെ ആയിഷ(52)യാണ് മരിച്ചത്. പെരിയടുക്ക ദര്‍സില്‍ താമസിച്ചു പഠിക്കുന്ന മകന്‍ മുഹമ്മദ് ബാസിത്(19) വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് മാതാവിനെ വീട്ടിനകത്തു മരിച്ചനിലയില്‍ കാണപ്പെട്ടത്.

കര്‍ണ്ണാടക, ഹുബ്ബള്ളി, ബീരിക്കര സ്വദേശികളായ അമ്മയും മകനും 11 വര്‍ഷം മുമ്പാണ് കട്ടത്തടുക്കയില്‍ താമസത്തിനെത്തിയത്. മതം മാറുന്നതിനു മുമ്പ് പൂവക്ക, രമേശ് എന്നാണ് ഇരുവടെയും പേരുകള്‍. കല്യാണ വീടുകളില്‍ ജോലി ചെയ്താണ് ആയിഷ കഴിഞ്ഞിരുന്നത്. ദര്‍സില്‍ താമസിച്ചു പഠിക്കുന്ന മുഹമ്മദ് ബാസിത് കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയിരുന്നു. ആ സമയത്ത് വീടുപൂട്ടി കിടന്ന നിലയിലായിരുന്നു. മാതാവ് ജോലിക്കു പോയിട്ടുണ്ടാകുമെന്നു കരുതി തിരികെ പോവുകയായിരുന്നുവെന്നു മകന്‍ മുഹമ്മദ് ബാസിത് പറഞ്ഞു. അതിനു ശേഷം തുടര്‍ച്ചയായി വിളിച്ചുവെങ്കിലും ഫോണെടുത്തില്ലെന്നും ഇന്നലെ രാത്രി വീട്ടിലെത്തുകയായിരുന്നുവെന്നും പറഞ്ഞു.

വീടു അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നി കിടപ്പുമുറിയുടെ ജനല്‍ ചില്ല് തകര്‍ത്തപ്പോഴാണ് കട്ടിലിനു താഴെ മാതാവിന്റെ മൃതദേഹം കാണപ്പെട്ടതെന്നും മുഹമ്മദ് ബാസിത് പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.

RANDOM NEWS

Police-Aid

പോലീസില്ല ; 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സഹായ കേന്ദ്രം അടച്ചിട്ട നിലയില്‍

കാസര്‍കോട് : റെയില്‍വേ സ്റ്റേഷന് മുന്നലെ പോലീസ് സഹായ കേന്ദ്രത്തില്‍ സഹായം ചോദിച്ച് ചെന്നിട്ട് കാര്യമില്ല. അവിടെ നിങ്ങളെ സഹായിക്കാന്‍ …