Sunday , June 24 2018
Breaking News
Death

ചെമ്പരിക്ക സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു

മേല്‍പറമ്പ് : ചെമ്പരിക്ക സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെമ്പിരിക്ക നൂരിയ മന്‍സിലില്‍ ടി.എ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ ഷാഫി (33)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദുബൈയില്‍ നടക്കുന്ന ഫുട്ബോള്‍ പ്രീമിയര്‍ ലീഗിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷാഫിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ശബാന (മുക്കുന്നോത്ത്). ഏക മകന്‍ അബ്ദുല്ല. സഹോദരങ്ങള്‍: ഫൈറൂസ്, ഫൈസല്‍, നൂരിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

RANDOM NEWS

Rajatham

ജില്ലാ പദ്ധതി രേഖ സമര്‍പ്പണ ചടങ്ങ്: മന്ത്രിയും എം പിയും എം എല്‍ എമാരും എത്തിയില്ല

കാസര്‍കോട്: സംസ്ഥാന ആസൂത്രണ ബോര്‍ഡും ജില്ലാ ആസൂത്രണ സമിതിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും സംയുക്തമായി സംഘടിപ്പിച്ച രജതം …