Friday , July 20 2018
Breaking News
Bus-Accident

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാള്‍ മേഖലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 പേര്‍ മരിച്ചു. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാര്‍വാള്‍ ജില്ലയിലെ പിപ്പിലി ഭോവാന്‍ മോട്ടോര്‍ വേയില്‍ നിന്ന് ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ 45 ആളുകള്‍ യാത്രചെയ്തിരുന്നതായാണ് പ്രഥമിക വിവരം. റാംനഗറില്‍ നിന്ന് ഭോവാനിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഗാര്‍വാള്‍ പോലീസ് കമ്മീഷണര്‍ ദിലീപ് ജാവല്‍കര്‍ അറിയിച്ചു.

RANDOM NEWS

Subrahmanyan-Swami

സാമ്പത്തികനില ഭദ്രമല്ല, ഹിന്ദുത്വ അജണ്ട ബിജെപിയെ സഹായിക്കും: സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. താന്‍ ധനകാര്യ മന്ത്രിയല്ലല്ലോ എന്നായിരുന്നു …