Wednesday , December 19 2018
Breaking News
Trupthi-Desai

സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമലയിലെത്തും,ആക്രമണമുണ്ടായാല്‍ ഉത്തരവാദി മുഖ്യമന്ത്രി- തൃപ്തി

മുംബൈ: പതിനേഴാം തിയതി തന്നെ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലെത്തും. കേരളത്തില്‍ വിമാനം ഇറങ്ങിയതിനു ശേഷം ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ മുഖ്യമന്ത്രിയും കേരളാ പോലീസുമായിരിക്കും ഉത്തരവാദികളെന്നും തൃപ്തി പറഞ്ഞു. സുരക്ഷയും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് അയച്ച കത്തില്‍ സര്‍ക്കാരിന്റെയോ പോലീസിന്റെയോ ഭാഗത്തു നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. പ്രത്യേക സുരക്ഷ ലഭിച്ചില്ലെങ്കിലും താനുള്‍പ്പെടുന്ന ഏഴംഗസംഘം ശബരിമലയിലെത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

മണ്ഡലകാലാരംഭത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസ് തുടങ്ങിയവര്‍ക്ക് കത്തിന്റെ പകര്‍പ്പും നല്‍കിയിരുന്നു.

വിമാനമിറങ്ങുമ്പോള്‍ത്തന്നെ അതിക്രമമുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് അവിടം മുതല്‍ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷണം ഒരുക്കണം. വിമാനത്താവളത്തില്‍നിന്ന് ശബരിമലയിലേക്ക് വാഹനസൗകര്യവും ഗസ്റ്റ് ഹൗസില്‍ താമസവും ഏര്‍പ്പെടുത്തണം, സുരക്ഷാ ചെലവിനു പുറമേ യാത്രാ, താമസ, ഭക്ഷണച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ്
കത്തിലെ ആവശ്യം. അമ്പതു വയസ്സില്‍ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകള്‍ക്കൊപ്പം നവംബര്‍ 17-ന് ശബരിമലയിലെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരള പോലീസ് മേധാവിയ്ക്കും പുണെ പോലീസ് കമ്മിഷണര്‍ക്കും കത്തിന്റെ പകര്‍പ്പു സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് നിലപാട് വ്യക്തമാക്കിയത്.

അമ്പതു വയസ്സില്‍ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകള്‍ക്കൊപ്പം നവംബര്‍ 17-ന് ശബരിമലയിലെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരളപോലീസ് മേധാവിയ്ക്കും പുണെ പോലീസ് കമ്മിഷണര്‍ക്കും കത്തിന്റെ പകര്‍പ്പു സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് നിലപാട് വ്യക്തമാക്കിയത്.

33-കാരിയായ തൃപ്തി ദേശായിക്കു പുറമേ, മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത് (29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയുടെ സംഘത്തിലുള്ളത്. ശബരിമലയില്‍ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും
അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

RANDOM NEWS

Congress

മധ്യപ്രദേശില്‍ അന്തിമഫലം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

ഭോപ്പാല്‍: നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. …