Monday , October 15 2018
Breaking News
Strike

ദേവകി കൊലക്കേസിന് തുമ്പായില്ല; സമരവുമായി കര്‍മസമിതി

പൊയിനാച്ചി: പനയാല്‍ കാട്ടിയടുക്കത്തെ വീട്ടമ്മ കെ.ദേവകി (68)യെ സ്വന്തം വീട്ടില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതൃത്വത്തിലുള്ള കര്‍മസമിതി സത്യാഗ്രഹം നടത്തി. സംഭവം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങമെത്താത്തതിലുള്ള പ്രതിഷേധമായി സത്യാഗ്രഹം. വെള്ളിയാഴ്ച പെരിയാട്ടടുക്കം കവലയില്‍ നടന്ന സത്യാഗ്രഹം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ്ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു.

ദേവകി കൊലക്കേസില്‍ ജില്ലയിലെ ബി.ജെ.പി. നേതൃത്വം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പൊതുസമൂഹം ഇത് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കാട്ടിയടുക്കത്ത് നടന്ന സംഭവത്തിന് പിന്നിലുള്ളവരെ തിരിച്ചറിയേണ്ടത് പാര്‍ട്ടിയുടെ കൂടി ഉത്തരവാദിത്വമാണ്. അന്വേഷണസംഘത്തിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരും നേതൃത്വവും മുന്നിട്ടിറങ്ങിയിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന കുപ്രചാരണമാണ് നടക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ ശുഷ്‌കാന്തി കാണിക്കണമെന്നും സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

കര്‍മസമിതി ചെയര്‍മാന്‍ ടി.മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.പദ്മാവതി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.മണിമോഹന്‍, ടി.നാരായണന്‍, എം. കുമാരന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, എ.വി.ശിവപ്രസാദ്, വി.ഗീത എന്നിവര്‍ സംസാരിച്ചു.

വൈകീട്ട് നടന്ന സമാപനയോഗം സി.പി.എം. ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.അജയന്‍ പനയാല്‍, ബി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ദേവകിയുടെ മക്കള്‍, സഹോദരന്‍, പേരമക്കള്‍, ബന്ധുക്കള്‍ എന്നിവരടക്കം നൂറുകണക്കിന് പേര്‍ സത്യാഗ്രഹസമരത്തില്‍ പങ്കെടുത്തു. ഈ പ്രശ്നം ഉയര്‍ത്തിക്കാട്ടി ഞായറാഴ്ച പകല്‍ സത്യാഗ്രഹം നടത്താന്‍ ബി.ജെ.പി.യും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് രാവിലെ ഒന്‍പതിന് പെരിയാട്ടടുക്കത്ത് സമരം ഉദ്ഘാടനം ചെയ്യും.

RANDOM NEWS

Chief-minister

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് മലബാറിലെ ടൂറിസത്തിന് ഉണര്‍വ്വേകും: മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട് : പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത് മലബാറിലെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …