Tuesday , October 16 2018
Breaking News
Dhoni

ധോനിയേയും അശ്വിനേയും തരംതാഴ്ത്തി, മുഹമ്മദ് ഷമിയെ ഒഴിവാക്കി

മുംബൈ: ബി.സി.സി.ഐയുടെ 201718 സീസണിലേക്കുള്ള പുതിയ കരാര്‍ പട്ടികയില്‍ പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും നേട്ടമുണ്ടാക്കിയപ്പോള്‍ എം.എസ് ധോനി താഴേക്ക് വീണു. വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ എ്‌നിവരോടൊപ്പം ഭുവനേശ്വറും ബുംറയും എ പ്ലസ് കാറ്റഗറിയില്‍ ഇടം നേടി.

2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോനി ഗ്രേഡ് എ കാറ്റഗറിലേക്കാണ് താഴത്തപ്പെട്ടത്. ധോനിയോടൊപ്പം ഓഫ് സ്പിന്നര്‍ ആര്‍.അശ്വിനും എ ഗ്രേഡിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഇരുവരേയും കൂടാതെ രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് എ ഗ്രേഡിലുള്ളത്.

അതേസമയം ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണങ്ങളെ തുടര്‍ന്ന് കുരുക്കിലായ മുഹമ്മദ് ഷമിയെ കരാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഷമിയുടെ ഭാര്യ കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണറെ കണ്ടിട്ടുണ്ടെന്നും ഔദ്യോഗികമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ ബി.സി.സി.ഐ ഇക്കാര്യത്തില്‍ പ്രതികരിക്കൂ എന്നും ക്രിക്കറ്റ് ബോര്‍ഡംഗം വ്യക്തമാക്കി. ഉമേഷ് യാദവ്, കെ.എല്‍ രാഹുല്‍, കുല്‍ദീപ്
യാദവ്, യുഷ്വേന്ദ്ര ചഹല്‍, ഹര്‍ദ്ദിഖ് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ഗ്രേഡ് ബിയിലുള്ളത്. സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍, പാര്‍ഥീവ് പട്ടേല്‍, ജയന്ത് യാദവ് എന്നീ താരങ്ങള്‍ ഗ്രേഡ് സിയിലും ഇടം പിടിച്ചു. ഗ്രേഡ് എ പ്ലസിലുള്ളവര്‍ക്ക് അടനസ്ഥാന ശമ്പളം ഏഴു കോടി രൂപയും എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ചു കോടി രൂപയുമാണ്. ഗ്രേഡ് ബി കാറ്റഗറിയിലുള്ളവര്‍ക്ക് മൂന്നു കോടി രൂപ ലഭിക്കും. സിയിലുള്ളവര്‍ക്ക് ഒരു കോടി രൂപയും.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …