Wednesday , January 22 2020
Breaking News

വന്‍കിട താരങ്ങളുടെ സമ്മര്‍ദം വിലപ്പോയില്ല; അറസ്റ്റില്‍ ഞെട്ടിത്തരിച്ച് സിനിമ ലോകം

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ അറസ്റ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമ ലോകം. മലയാള സിനിമയുടെ ജനപ്രിയ നായകന്‍ വില്ലനാകുമ്പോള്‍ എന്ത് പറയണമെന്നറിയാതെ താരസംഘടനയായ ‘അമ്മ’ മൗനം തുടരുകയാണ്.

ത???െന്റ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനെതിരെ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പലതവണ അമ്മയില്‍ പരാതി നല്‍കിയിട്ടും സൂപ്പര്‍ താരങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞിട്ടും ദിലീപിനെതിരെ സംഘടനക്കകത്തോ പുറത്തോ ശബ്ദം ഉയരാത്തത് സ്വാധീനം തന്നെയായിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷവും പൊലീസ് ചോദ്യംചെയ്തപ്പോഴും അമ്മയുടെ സ്‌നേഹം മകനൊപ്പമായിരുന്നു.

നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് 13 മണിക്കൂര്‍ ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ അന്ന് അറസ്റ്റ് ഒഴിവാക്കാന്‍ ഇടപ്പെട്ടത് സൂപ്പര്‍ താരമായിരുന്നു. നടന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചാനല്‍ പ്രമുഖനെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് വിട്ടയക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയത്.

RANDOM NEWS

അധ്യാപികയുടെ മരണം : വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട് : മഞ്ചേശ്വരത്ത് കുമ്പള കോയിപ്പാടി കടപ്പുറത്ത് മിയാപ്പദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീ (44) യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച …