Tuesday , January 21 2020
Breaking News

ദീലീപും കാവ്യയും വിവാഹിതരായി

കൊച്ചി: നടന്‍ ദീലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നു. രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു വിവാഹം. ദിലീപും കാവ്യാമാധവനും വ്യാഴാഴ്ചതന്നെ കൊച്ചിയില്‍ എത്തിയിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും അടുത്ത സുഹൃത്തുക്കളെ വ്യാഴാഴ്ച രാത്രി ഫോണില്‍ വിളിച്ചാണ് ദിലീപ് വിവരം പറഞ്ഞതെന്നും സുഹൃത്ത് നാദിര്‍ഷ പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു.

1998 ലാണ് നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. എന്നാല്‍ 16 വര്‍ഷത്തെ ബന്ധത്തിന് ശേഷം 2014 ല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. 2009 ല്‍ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിച്ച കാവ്യാ മാധവന്‍ 2010 ല്‍ വേര്‍പിരിഞ്ഞു…

RANDOM NEWS

55 സിനിമകളിലെ എന്റെ നായകന്‍’; താരത്തോടൊപ്പം സെല്‍ഫിയുമായി ശോഭന

അമ്പത്തഞ്ചു സിനിമകളില്‍ തന്റെ നായകനായി അഭിനയിച്ച താരത്തോടൊപ്പം സെല്‍ഫിയെടുത്ത് നടി ശോഭന. അടുത്തിടെ തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് …