Tuesday , June 18 2019
Breaking News
Collector-General-Hospital

ജില്ലാ കലക്ടര്‍ ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി

കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയിലെ പ്രശ്നങ്ങളും പരാതികളും എന്തൊക്കെയാണെന്നു നേരിട്ടറിയാനായിരുന്നു സന്ദര്‍ശനം. ഡി എം ഒ, താഹസില്‍ദാര്‍ എന്നിവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ 8.30മുതല്‍ ഒരു മണിക്കൂര്‍ നേരം കൊണ്ട് വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിക്കുകയും രോഗികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും കാര്യങ്ങള്‍ ആരായുകയും ചെയ്തു.
ആശുപത്രിയില്‍ ചൂടു വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യം വേണമെന്നാണ് കിടത്തി ചികിത്സയിലുള്ള രോഗികളുടെ പ്രധാന ആവശ്യം പലപ്പോഴും പണം കൊടുത്താണ് പുറമെ നിന്നു ചൂടുവെള്ളം വാങ്ങുന്നതെന്ന് രോഗികള്‍ പരാതി പറഞ്ഞു. പ്രശ്നത്തിനു പരിഹാരം കാണാമെന്നു കലക്ടര്‍ മറുപടി നല്‍കി.

Collector-General-Hospital-1

RANDOM NEWS

Health

ചികിത്സയും ഓണ്‍ലൈനിലേക്ക്; കാര്യങ്ങള്‍ ഇനി ഹെല്‍ത്ത് കാര്‍ഡ് നോക്കിക്കോളും

കാസര്‍കോട് : സംസ്ഥാനത്തിന്റെ ആരോഗ്യവികസനത്തിന് ഊര്‍ജം പകര്‍ന്ന് കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് പദ്ധതി ജില്ലയിലും പ്രചാരം നേടുന്നു. …