Monday , September 24 2018
Breaking News
A-G-C-Basheer

ഉപസമിതികള്‍ക്ക് പരിശീലനം നല്‍കി ജില്ലാ പദ്ധതി സമയബന്ധിതമായി തയ്യാറാക്കും

കാസര്‍കോട് : പതിനഞ്ച് വര്‍ഷത്തേക്കുളള ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലാ പദ്ധതി തയ്യാറാക്കുന്നുതിന്റെ ഭാഗമായി വിവിധ വിഷയ മേഖലകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അനുദ്യോഗസ്ഥരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ഉപസമിതികള്‍ക്ക് പരിശീലനം നല്‍കി. 19 ഉപസമിതികളിലായി 304 അംഗങ്ങളാണുള്ളത്. ഉപസമിതികളുടെ ചെയര്‍മാന്മാര്‍, ജില്ലാ ആസൂത്രണസമിതി അംഗങ്ങളും, കണ്‍വീനര്‍മാര്‍ ബന്ധപ്പെട്ട വിഷയത്തിന്റെ ജില്ലാ ഓഫീസറും വൈസ് ചെയര്‍മാന്‍ വിഷയമേഖലയിലെ ഒരു വിദഗ്ധനുമാണ്. തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കാവുന്ന ചെറുകിട പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കേണ്ട വന്‍ വികസന പദ്ധതികളും ഉള്‍പ്പെടുന്നതായിരിക്കും ജില്ലാ പദ്ധതി. ജനുവരി പതിനഞ്ചിന് ചേരുന്ന മന്ത്രിസഭായോഗം ജില്ലാ പദ്ധതിക്ക് അംഗീകാരം നല്‍കുന്നവിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത. 201819 വാര്‍ഷിക പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ജില്ലാ പദ്ധതിയെ അവലംബിച്ചാണ് തയ്യാറാക്കേണ്ടത്. വിവിധ വിഷയമേഖലകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തയ്യാറാക്കി നല്‍കി ഇവര്‍ക്കുള്ള ഏകദിനശില്പശാല കാസറഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. ജില്ലാതല ഉപസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതികളുടെ ഭരണഘടന പരമായ ചുമതലയാണ് ജില്ലാ പദ്ധതി തയ്യാറാക്കലെന്നും കേരള മുന്‍സിപാലിറ്റി നിയമത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. അധികാരവികേന്ദ്രീകരണത്തില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെങ്കിലും സമന്വയവും ഏകോപനവും ഉറപ്പാക്കി വികസനപ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിന് വേണ്ടത്ര കഴിയുന്നില്ലെന്നത് പോരായ്മയാണെന്ന് അദ്ദേഹം പറഞ്ഞു.
.
ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ അധ്യക്ഷത വഹിച്ചു. ജില്ലാ പദ്ധതി സമയബന്ധിതമായി തയ്യാറാക്കുന്നതിന് ഉപസമിതികളുടെ സജീവമായ ഇടപെടല്‍ ഉണ്ടാകണമെന്ന് കളക്ടര്‍ പറഞ്ഞു. റവന്യൂ ജില്ല ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള വികസന പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. ജില്ലാ ആസൂത്രണസമിതിയിലെ സര്‍ക്കാര്‍ നോമിനി കെ.ബാലകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് പ്ലാനിംഗ് ബോര്‍ഡ് അസി.ഡയറക്ടര്‍ വിന്‍സന്റ് സെബാസ്റ്റ്യന്‍, കില സ്റ്റേറ്റ് റിസോഴ്‌സ് ഫാക്കല്‍ട്ടി അംഗങ്ങളായ പപ്പന്‍ കുട്ടമ്മത്ത്, എസ്. ജമാല്‍, രവീന്ദ്രന്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ കെ വി രജിത്ത് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്പൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ പലേരി സംസാരിച്ചു. 19 ഉപസമിതികളിലായി 304 അംഗങ്ങളാണുള്ളത്.15 വര്‍ഷത്തേക്കുള്ളള പദ്ധതിയാണ് തയ്യാറാക്കുന്നത്.2000ത്തില്‍ ജില്ലാ പദ്ധതി തയ്യാറാക്കിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാത്തതിനാല്‍ അത് ഫലപ്രദമായില്ല. ഈ പദ്ധതിയും പുതിയ ജില്ലാ പദ്ധതി രൂപീകരണത്തിന് ഉപയോഗിക്കും. പ്രഭാകരന്‍കമ്മീഷന്‍ റിപ്പോര്‍ട്ടിന് സമര്‍പ്പിച്ച വിവരങ്ങള്‍, പഠനകോണ്‍ഗ്രസിലെ വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും.

വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്ഥലപരമായ ആസൂത്രണം അടിസ്ഥാനമാക്കി സമഗ്രമായി തയ്യാറാക്കും.സമയബന്ധിതമായി ജില്ലാ പദ്ധതി കരട് തയ്യാറാക്കാന്‍ ശില്പശാല പദ്ധതികള്‍ക്ക് രൂപം നല്‍കി. കേന്ദ്രസംസ്ഥാനാവിഷ്‌കൃത പദ്ധതികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളും സംയോജിതവും ഏകോപിതവുമായ രീതിയില്‍ തയ്യാറാക്കുന്നതിന് ജില്ലാ പദ്ധതി രൂപം നല്‍കും. പ്രത്യേക അടങ്കലോ പ്രൊജക്ടുകളോ ജില്ലാപദ്ധതിയില്‍ ഉല്ല. അടുത്ത വാര്‍ഷിക പദ്ധതി മുതല്‍ നടപ്പാക്കും. യുക്തിഭദ്രമായും ശാസ്ത്രീയമായും പദ്ധതിക്ക് സമയബന്ധിതമായി രൂപം നല്‍കുമെന്ന് വിദഗ്ദര്‍ പറഞ്ഞു. വികസന പദ്ധതികളെ നിരന്തരം നവീകരികാന്‍ സഹായിക്കുന്ന മുകള്‍ത്തട്ട് കീഴ്ത്തട്ട് നിര്‍ദ്ദേശങ്ങളാണ് ജില്ലാ പദ്ധതിയുടെ കാതല്‍. ജില്ലാ ആസൂത്ര സമിതിയുടെ ആഭിമുഖ്യത്തില്‍ പരമാവതി പങ്കാളിത്തത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. ജില്ലയുടെ വികസനം സംബന്ധിച്ച് വിശാല കാഴ്ചപ്പാട് വ്യക്തമാക്കുന്ന ജില്ലാ വികസന പരിപ്രേക്ഷ്യം ആദ്യഭാഗമായും കേന്ദ്ര, സംസ്ഥാന വകുപ്പുകള്‍ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നടപ്പ് വാര്‍ഷിക പദ്ധതിയും വിശകലനം ചെയ്ത് ഭാവിയില്‍ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രണ്ടാം ഭാഗമായും ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ മാസം 24ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എം പി, എം എല്‍എ മാര്‍, ഉപസമിതി ചെയര്‍മാന്‍ വൈസ്‌ചെയര്‍മാന്‍, കണ്‍വീനര്‍. ജോയിന്റ് കണ്‍വീനര്‍ എന്നിവരുടെ കൂടിയാലോചനാ യോഗംനടക്കും. ഡിസംബര്‍22ന് വികസന സെമിനാര്‍ നടത്തും. 31നകം ഡി പി സി ജില്ലാ പദ്ധതി അംഗീകരിക്കും. 2018 ജനുവരി അഞ്ചിന് സക്കാറിന് സമര്‍പ്പിക്കും.

RANDOM NEWS

SYS

ലക്ഷ്യം 50 ശതമാനം മെമ്പര്‍ഷിപ്പ് വര്‍ധനവ്; അപലോഡിംഗിന് 15 കേന്ദ്രങ്ങള്‍:; കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സജ്ജീകരണം ആവേശമായി

മഞ്ചേശ്വരം: ഒക്‌ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് …