Wednesday , February 20 2019
Breaking News
Divya-Unni

നടി ദിവ്യാ ഉണ്ണി വിവാഹിതയായി

ഹൂസ്റ്റണ്‍: പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.

ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ക്ഷേത്ര മേല്‍ശാന്തി ശ്രീകക്കാട്ടുമന ശശീധരന്‍ കാര്‍മികത്വത്തിലായിരുന്നു വിവാഹം.

എഞ്ചിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. 2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.

ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി.

RANDOM NEWS

Odiyan

ഒടിയന്‍ ബഹ്‌റൈന്‍ റിലീസ് ആഘോഷങ്ങളുടെ തുടക്കം കുറിച്ചു

മനാമ: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ മാസം 14 നു റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ‘ഒടിയന്‍’ സിനിമയുടെ ബഹ്‌റൈന്‍ റിലീസിനോട് അനുബന്ധിച്ചു …