Tuesday , January 22 2019
Breaking News
Dog

നായകളെ വളര്‍ത്തുന്നതിന് സമഗ്രനിയമം കൊണ്ടുവരും മുഖ്യമന്ത്രി

വൈത്തിരി: നായകളെ വളര്‍ത്തുന്നതിന് സമഗ്രമായ നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് വൈത്തിരിയില്‍ നായകളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വൈത്തിരിയില്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന്
നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കുന്ന കാര്യം പരിഗണനയിലാണ്. 5000 രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇതിനിടെ വൈത്തിരിയില്‍ സ്ത്രീയെ കടിച്ച പട്ടികളുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി സ്വദേശി കാരിക്കല്‍ ജോസ് ആണ് അറസ്റ്റിലായത്. നരഹത്യയ്ക്കും അപകടരമായ രീതിയില്‍ മൃഗങ്ങളെ വളര്‍ത്തിയതിനുമാണ് കേസ്. വൈത്തിരിയില്‍ നായകളുടെ കടിയേറ്റ് മരിച്ച രാജമ്മ വളര്‍ത്തുനായ്ക്കള്‍ക്ക് നിയമപ്രകാരമുള്ള ലൈസന്‍സില്ല എന്നും നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്. അന്വേഷണത്തില്‍ വെളിവായ ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ നരഹത്യക്കുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നായ്ക്കളെ പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിയില്‍ വിശദ
ദമായ പരിശോധനക്കായി അയച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു പഴയവൈത്തിരി ചാരിറ്റി അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന
രാജമ്മ(60) എന്ന സ്ത്രീ എസ്‌റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെ വളര്‍ത്തു നായ്ക്കളുടെ കടിയേറ്റ് മരിച്ചത്. ജോസിന്റെ റോട്ട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളായിരുന്നു ആക്രമിച്ചത്. ആക്രമത്തില്‍ രാജമ്മയുടെ ഇരുകൈകളും അറ്റുപോയിരുന്നു. തുടയിലെ മാംസം നായ്കള്‍ കടിച്ചെടുക്കുകയും ചെയ്തിരുന്നു.

സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ വൈത്തിരി താലൂക്ക് ആസ്പത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്‌നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ രാജമ്മ വര്‍ഷങ്ങളായി വൈത്തിരി ചാരിറ്റിയിലാണ് താമസം. ഭര്‍ത്താവ് പാല്‍രാജ് നേരത്തേ മരിച്ചിരുന്നു. കൂലിപ്പണിയെടുത്താണ് ഇവര്‍ ജീവിച്ചുവന്നിരുന്നത്. വളര്‍ത്തുനായകളില്‍ ഏറ്റവും ആക്രമണ സ്വഭാവമുള്ള ഇനമാണ് ജര്‍മന്‍ നായ്ക്കളില്‍പ്പെട്ട റോട്ട്‌വീലര്‍. യജമാനന്മാര്‍ക്കുപോലും അത്രയ്ക്ക് എളുപ്പം ഇണങ്ങാറില്ല. ആക്രമണസ്വഭാവം കൂടുതലുള്ളതിനാല്‍ റൊമാനിയ, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഈ ഇന
ത്തെ വളര്‍ത്തുന്നത് നിരോധിച്ചതാണ്. ഇന്ത്യയില്‍ ബെംഗളൂരുവിലും ചെന്നൈയിലും മുമ്പ് നായകളുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

നിലവില്‍ നായ്ക്കളെ വളര്‍ത്താന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് എടുത്താല്‍ പോലും നിലവിലുള്ള വ്യവസ്ഥ പ്രകാരം പിഴ മാത്രമാണ് ശിക്ഷ. സമഗ്രമായ നിയമനിര്‍മാണ സാധ്യതയെക്കുറിച്ച് ഗൗരവമായി പരിശോധിക്കുകയാണെന്നും മുഖ്യന്ത്രി പറഞ്ഞു.

RANDOM NEWS

Ayyappa

ശബരിമലയിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മാതാ അമൃതാനന്ദമയി

തിരവനന്തപുരം : ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യയകരണെന്ന് മാതാ അമൃതാനന്ദമയി. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട വിധം പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ …