Wednesday , January 29 2020
Breaking News

തെരുവ്‌നായ്ക്കളുടെ വിളയാട്ടം; പിഞ്ചുകുഞ്ഞടക്കം നാല്‌പേര്‍ക്ക് കടിയേറ്റു

dogചെറുവത്തൂര്‍: ചെറുവത്തൂരില്‍ തെരുവ്‌നായ്ക്കളുടെ വിളയാട്ടം പിഞ്ചുകുഞ്ഞടക്കം വ്യത്യസ്ത സ്ഥലങ്ങളില്‍ നാല്‌പേര്‍ക്ക് പട്ടിയുടെ കടിയേറ്റു. കാടങ്കോട്ടെ രാജുവിന്റെ മകള്‍ രണ്ട് വയസുകാരി യദുനന്ദയെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പട്ടി ചാടിവന്ന് കടിക്കുകയായിരുന്നു. നായ വലതുകൈയ്ക്ക് കടിച്ച് പറിക്കുകയായിരുന്നു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തുമ്പോഴേക്കും നായ ഓടിമറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തി പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാടങ്കോട്ടെ നാല് വയസുകാരനായ നിവേദ് സുരേന്ദ്രന്‍നെ ഞായറാഴ്ച വീട്ടുമുറ്റത്ത് കളിച്ച്‌കൊണ്ടിരിക്കുമ്പോഴാണ് നായയുടെ കടിയേറ്റത്. കുഞ്ഞിന്റെ ദേഹത്ത് നായകടിച്ച് പറിക്കുകയായിരുന്നു. തൃക്കരപ്പൂരിലെ അജിത്തിന്റെ മകന്‍ 10 വയസുകാരന്‍ ആരോമലിനെ ഞായറാഴ്ച രാവിലെ കടയില്‍ പോയി തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ പിറകെ നിന്നും നായ ചാടിവീണ് കടിക്കുകയായിരുന്നു. തുരുത്തിയിലെ പത്മനാഭന്റെ മകള്‍ അജ്ഞനയ്ക്ക്(12) വീട്ടിന്റെ മുന്നില്‍ വെച്ച് കടിയേല്‍ക്കുകയായിരുന്നു.

dog-1 dog-2

RANDOM NEWS

കിഫ്ബിയിലൂടെ കേരളമാകെ വികസനം സാധ്യമാക്കി : മലയോര ഹൈവെ ഈ വര്‍ഷം പൂര്‍ത്തിയാകും – മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം …