കാസര്‍കോട് : ജില്ലയിലെ പഞ്ചായത്തുകളില്‍ വയോജനങ്ങള്‍ക്ക് കട്ടില് നല്കുന്ന പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനും പൊതു വിഭാഗത്തിനും പ്രത്യേക പദ്ധതികളുണ്ട്. വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി സമര്‍പ്പിച്ച പ്രൊജക്റ്റ് ഭേദഗതികള്‍ക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. വയോജനക്ഷേമ പദ്ധതികളിലുള്‍പ്പെടുത്തിയാണ് കട്ടില് നല്‍കുന്നത്. പിലിക്കോട് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിനും 43500 രൂപയും പൊതു വിഭാഗത്തിന് 1.5 ലക്ഷം രൂപയും വകയിരുത്തി. വലിയപറമ്പ് പഞ്ചായത്ത് 1.47 ലക്ഷവും അജാനൂര്‍ പഞ്ചായത്ത് രണ്ട് ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 2.6 ലക്ഷവും കാഞ്ഞങ്ങാട് നഗരസഭ 2.4 ലക്ഷവും പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും നേരത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പദ്ധതിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
