Saturday , November 25 2017
Breaking News
Markas

സാമൂഹിക മുന്നേറ്റത്തില്‍ മര്‍കസിന്റെ പങ്ക് നിര്‍ണായകം -ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി

കാസര്‍കോട്: നാല്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന മര്‍കസ് പിന്നിട്ട കാലങ്ങളില്‍ ചെയ്ത വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക മുന്നേറ്റത്തിനു നിര്‍ണായക പങ്കുവഹിച്ചതായി മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു.  മര്‍കസ് റൂബി ജൂബിലി ഭാഗമായി സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍, വിദ്യാസമ്പന്നര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിവരെ പങ്കെടുപ്പിച്ച് കാസരകോട് സിറ്റി ടവറില്‍ നടത്തിയ മര്‍കസ് എക്സലന്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനകത്ത് 22 സംസ്ഥാനങ്ങളിലും പുറംരാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന മര്‍കസ് സംരംഭങ്ങളിലൂടെ മര്‍കസ് മോഡല്‍ എന്ന ആശയം മറ്റുള്ളവരില്‍ സജീവമാക്കാന്‍ മര്‍കസിനു സാധിച്ചു. സമൂഹത്തില്‍നിന്നുള്ള നിര്‍ലോഭമായ പിന്തുണയും സഹകരണവുമാണ് മര്‍കസിനെ വളര്‍ത്തിയത്. ഭാവിയില്‍ ഈ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ഡോ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, യു പി എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് അലവി തങ്ങള്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുക്രി ഇബ്റാഹിം ഹാജി, മദനി ഹമീദ് ബല്ലാ കടപ്പുറം, റഊഫ് സുല്‍ത്താന്‍ ഗോള്‍ഡ്, ഇബ്റാഹിം ഹാജി ഉപ്പള, ഇല്യാസ് വൈറ്റ്സോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ആലൂര്‍ ആറ്റക്കോയ തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തി. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

------

ചെര്‍ക്കളയിലെ അശാസ്ത്രീയ സര്‍ക്കിള്‍ പൊളിച്ചു നീക്കി

കാസര്‍കോട് :   നാലു മാസം മുമ്പ് താന്‍ പൊളിച്ചുനീക്കുവാന്‍ ഉത്തരവിട്ടിട്ടും ഒരു മാറ്റവുമുണ്ടാകാതിരുന്ന ചെര്‍ക്കള ടൗണിലെ സര്‍ക്കിള്‍ മന്ത്രി …