Tuesday , August 21 2018
Breaking News
Dr.-Satheesh-C-Ragavan

കാന്‍സര്‍ ബോധവത്കരണം അനിവാര്യം : ഡോ. സതീഷ് സി രാഘവന്‍

നീലേശ്വരം : കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗത്തെ കുറിച്ചുള്ള കൃത്യമായ അവബോധം ജനങ്ങളിലെത്തിക്കേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഴസറുമായ ഡോ. സതീഷ് സി രാഘവന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വ്വകലാശാല മോളിക്യുലര്‍ ബയോളജി വിഭാഗത്തിന്റെ ദശവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണ പരമ്പര നീലേശ്വരം ഡോ. പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്കവാറും കാന്‍സറുകള്‍ ചികിത്സിച്ച് ഭേദമാക്കാനാവുന്നതാണ്. രക്താര്‍ബുദം പോലുള്ള അപൂര്‍വ്വം ചില ക്യാന്‍സറുകള്‍ക്ക് വേണ്ട വിധം ചികിത്സ ലഭ്യമാകാതുള്ളു. അതിനുള്ള ചികിത്സാമാര്‍ഗ്ഗങ്ങള്‍ രൂപീകരിക്കുന്നതിനാവശ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും വേണ്ട വിധം അറിവില്ലാത്ത ജനം രോഗത്തിന്റെ അവസാന ഘട്ടത്തിലെ ചികിത്സ തേടാറുള്ളു എന്നും ഇതുകൊണ്ടാണ് ക്യാന്‍സര്‍ മരണങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പസ് ഡയരക്ടര്‍ പൊഫ. എ എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഡോ. സൂരജ്, എം ബഷീര്‍, ഡോ. സുരേഷ്‌മോഹന്‍ സംസാരിച്ചു.

RANDOM NEWS

Congress

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

കാസര്‍കോട്: രാജീവ് ഗാന്ധിയുടെ 74ാം ജന്മദിനത്തില്‍ ഡി.സി.സി. ഓഫീസില്‍ പുഷ്പാര്‍ച്ചന യും അനുസ്മരണവും നടത്തി. കെ. നീലകണ്ഠന്‍, പി.എ. അഷ്‌റഫലി, …