Sunday , November 18 2018
Breaking News
Drama

നാടപ്രിയയില്‍ നാടകവസന്തം പൂത്തു

ചെമ്മനാട് : കര്‍ട്ടന് പിന്നില്‍ നാടകം അരങ്ങുതകര്‍ത്തപ്പോള്‍ എട്ടാം വേദിയായ നാടകപ്രിയയില്‍ നാടക വസന്തം പൂത്തു. യു പി വിഭാഗം നാടകത്തില്‍ പങ്കെടുത്ത ഏഴു ടീമുകള്‍ക്കും കൈയടിയും എ ഗ്രേഡും ലഭിച്ചു.

ജി യു പി എസ് കാനത്തൂരിന്റെ കറിവേപ്പില കൈയടിയും ഒന്നാംസമ്മാനവും നേടി. ടി ഗീതുവും സംഘവുമാണ് അമ്മ മനസ്സിന്റെ ആകുലതകളും ആശ്വാസവും പങ്കുവെച്ച് ഒന്നാമതെത്തിയത്. ശിവദാസ് പോയില്‍ക്കാവ് രചന നിര്‍വ്വഹിച്ച നാടകം രതീഷ് കാടകമാണ് സംവിധാനം ചെയ്തത്. രണ്ട് നാടകങ്ങള്‍ രണ്ടാം സ്ഥാനം നേടി.

കുണ്ടാര്‍ എ യു പി സ്‌കൂളിലെ ധനുഷും സംഘവും ജി യു പി എസ് ചാമക്കുഴി കൂവാറ്റിയിലെ അഭിരാജും സംഘവും രണ്ടാംസ്ഥാനം പങ്കിട്ടു.

പ്രവീണ്‍ കാടകം സംവിധാനം ചെയ്ത മണ്ണാങ്കട്ടയാണ് കുണ്ടാര്‍ എ യു പി സ്‌കൂള്‍ അവതരിപ്പിച്ചത്. മേലാങ്കോട് എ സി കണ്ണന്‍ നായര്‍ ജി യു പി സ്‌കൂള്‍, ജി എച്ച് എസ് പൈവളിഗെ ജി എഫ് വി എച്ച് എസ് എസ് ചെറുവ എന്നീ സ്‌കൂളുകള്‍ എ ഗ്രേഡ് നേടി.

Drama-1

RANDOM NEWS

Accident

പള്ളത്തുമൂലയില്‍ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു; ഒരാള്‍ ഗുരുതരനിലയില്‍

അഡൂര്‍: പള്ളത്തുമൂലയില്‍ കാര്‍ നൂറു അടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കുട്ടി ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റു …