Sunday , December 16 2018
Breaking News
Members

ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് മഹമ്മദ് പിലാങ്കട്ട പ്രസിഡന്റ് എം എസ് ഹമീദ് ജന.സെക്രട്ടറി

ദുബായ് ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ദേരയിലെ പേള്‍ ഗ്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റിലാണ് വരും വര്‍ഷങ്ങളിലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.
മുഹമ്മദ് പിലാങ്കട്ടയെ പ്രസിഡന്റായും എം എസ് ഹമീദ് ഗോളിയടുക്കത്തെ ജനഃസെക്രട്ടറിയായും അഷറഫ് കുക്കം കുടലിനെ ട്രഷററായും തിരഞ്ഞെടുത്തു.

സഹഭാരവാഹികള്‍
അബൂബക്കര്‍ ബദിയടുക്ക ,അസീസ് ചിമ്മിനടൂക്ക,സിദ്ദീഖ് കാടമന,മൊയ്തു എം എച്ച് മലങ്കര വൈസ് പ്രസിഡന്റുമാര്‍. കെ ടി മുനീര്‍ ബീജന്തടുക്ക,റസാഖ് ബദിയടുക്ക,അഷറഫ് കോട്ട,ഉബൈദ് ചെടേക്കാല്‍ സെക്രട്ടറിമാര്‍. സലാം കന്യാപാടി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും  ഇ ബി അഹമ്മദ് ചെടേക്കാല്‍ എം എസ് മൊയ്തീന്‍ ഗോളിയടുക്ക
മുനീഫ് ബദിയടുക്ക അംഗങ്ങള്‍

നൂറുദ്ദീന്‍ ആറാട്ടുകടവ് റിട്ടേണിംഗ് ഓഫീസറും ഫൈസല്‍ പട്ടേല്‍,സിദ്ദീഖ് ചൗക്കി നിരീക്ഷരന്‍മാരും ആയി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജനറല്‍ കൗണ്‍സിലില്‍ സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു.
കാസറകോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ടിന് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം സമ്മാനിച്ചു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ ഹംസ തോട്ടി ഷാള്‍ അണിയിച്ചു
പ്രവാസമണ്ണില്‍ മലയാളികളില്‍ നട്ടുവളര്‍ത്തിയ പൂമരമാണ് കെ എം സി സി എന്നും ഈ പൂമരത്തിന്റെ പരിമളം ഇന്ന് ലോകമാകെ പരിമളം നല്‍കുകയാണെന്നും
കെ എം സി സി യും മുസ്ലിംലീഗും കേരളത്തിനകത്തും പുറത്തും നിര്‍മ്മിച്ചു നല്‍കുന്ന കാരുണ്യ ഭവനങ്ങള്‍,ആതുര സേവനങ്ങള്‍, ലോകത്തിന്റെ ഏത് കോണിലും കാരുണ്യമര്‍ഹിക്കുന്നവരിലേക്ക് നല്‍കുന്ന സഹായങ്ങള്‍ ഹജ്ജ് സേവനങ്ങളടക്കമുള്ള മറ്റു സേവനങ്ങള്‍ ലോകത്ത് ഒരു രാഷ്ട്രീയ സംഘടനകള്‍ക്കും അവകാശപ്പെടാനില്ലാത്ത,
സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണെന്നും രാജ്യത്ത് ഫാസിസ അജണ്ടഗളുമായ് ഭരണകൂടങ്ങള്‍ തന്നെ അസഹിഷ്ണുത സൃഷ്ടിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍
മതേതരത്വം വിളംബുന്നവര്‍ പോലും ഫാസിസത്തിന് വഴിയൊരുക്കുന്ന കാഴ്ചകളാണ് കാണുന്നതെന്നും ഇവിടേയാണ് മനുഷ്യസ്‌നേഹത്തിന്റെ അധ്യാപനങ്ങളുമായ് ഹരിതരാഷ്ട്രീയം വേറിട്ടുനില്‍ക്കുന്നതെന്നും പഞ്ചായത്ത് കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മാഹിന്‍ കേളോട്ട് പറഞ്ഞു.

ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി,അജ്മാന്‍ ജില്ലാ കെ എം സൂസി സി പ്രസിഡണ്ട് അശ്രഫ് നീര്‍ച്ചാല്‍,അബ്ദുല്ല ആറങ്ങാടി,മുനീര്‍ ചെര്‍ക്കള. , ,ഹസൈനാര്‍ ബീജന്തടുക്ക,ശരീഫ് പൈക ,ടി.ആര്‍.ഹനീഫ റഷീദ് ഹാജി കല്ലിങ്കാല്‍,അയ്യൂബ് ഉറുമി,, പി മുഹമ്മദ് പിലാങ്കട്ട,അശ്രഫ് കുക്കംകുടല്‍,റസ്സാഖ് ചെറൂണി,എം.എസ്.മൊയ്തീന്‍,,
സിദ്ധീഖ് ചൗക്കി,റഹ്മാന്‍ പടിഞ്ഞാര്‍,വൈ.ഹനീഫ കുംബടാജെ,ജി.എസ് ഇബ്രാഹിം,മുനീഫ് ബദിയടുക്ക,,സത്താര്‍ നാരമ്പാടി,അബ്ദുല്ല ബെളിഞ്ചം, സംസാരിച്ചു ഇ ബി അഹമ്മദ് സ്വാഗതവും എം എസ് ഹമീദ് നന്ദിയും പറഞ്ഞു

RANDOM NEWS

Karnival

ക്രിക്കറ്റ് കാര്‍ണിവല്‍ ജേഴ്‌സി പ്രകാശനം ചെയ്തു

അബുദാബി കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി 2018 ഡിസംബര്‍ 7 ന് മുസ്സഫാ മസ് യാദ് …