Friday , March 22 2019
Breaking News
KMCC

കണ്ണിന് വൈകല്യമുള്ളവര്‍ക്കായി ദുബൈ കെ.എം.സി സി യുടെ ധനസഹായം

കാസര്‍കോട്: കണ്ണിന് വൈകല്യമുള്ള 31പേര്‍ക്ക് ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി ഏര്‍പ്പെടുത്തിയ ധനസഹായം വിതരണം ചെയ്തു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അസബാഹ് സൊസൈറ്റി ഫോര്‍ ബ്ലൈന്റ് കോ ഓഡിനേറ്റര്‍ പി.എം അബൂബക്കറിന് കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികളായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുള്ള, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള, കെ. മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി നേതാക്കളായ മഹമൂദ് കുളങ്കര, ഹസൈനാര്‍ ബീജന്തടുക്ക, യൂസഫ് മുക്കൂട്, അഷ്‌റഫ് പൂച്ചക്കാട് സംബന്ധിച്ചു.

RANDOM NEWS

Nileshwram

ബസ് സ്റ്റാന്റ് പൊളിച്ചു; കാത്തിരിപ്പ് കേന്ദ്രം തുറന്നു ; വൈദ്യുതി തൂണുകള്‍ മധ്യത്തിലായി

നീലേശ്വരം: ബഹുനില മന്ദിരമായി നീലേശ്വരം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പുതുക്കി പണിയാന്‍ പഴയ കെട്ടിടം പൊളിക്കുകയും പുതിയ കാത്തിരിപ്പ് കേന്ദ്രം …