Tuesday , April 23 2019
Breaking News
Dubai

ദുബൈ കെ എം സി സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഖനീയം ; എ അബ്ദുല്‍റഹ്മാന്‍

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാകനീയവും മാതൃകാപരവുമാണെന്ന് എ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ് മുന്‍സിപ്പല്‍ കെ.എം.സി.സി ദുബൈ കമ്മിറ്റി ഏപ്രില്‍ 27ന് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മുനിസിപ്പല്‍ സമ്മേളന പ്രചാരണാര്‍ഥം അബുഹൈല്‍ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കമ്പവലി മല്‍സരവും ഫാമിലി മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.നമുക്ക് ചുറ്റും നടക്കുന്ന സമകാലിക വിഷയങ്ങള്‍ നവമാധ്യമങ്ങളില്‍ മാത്രം നോക്കിക്കണ്ട് അതിലൂടെ മാത്രം പ്രതികരിക്കുന്നതിന് പകരം സമൂഹത്തിന്റെ ഇടയില്‍ ഇറങ്ങി ചെന്ന് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു സമൂഹമായി പുതിയ തലമുറ മാറണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ആവിശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍

ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മുന്‌സിപ്പല്‍ കമ്മിറ്റി ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും കുടിവെള്ള പദ്ധതിയായ ഉറവ പദ്ധതിയും പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് നല്‍കുന്ന ധവ പദ്ധതിയും മോര്‍ച്ചറിയിലേക്കുള്ള ഫ്രീസറും ജനറേറ്ററും സംഭാവന നല്‍കിയ കാര്യങ്ങളും അതില്‍ ഉദാഹരങ്ങളാണെന്നും ഇനിയും ഇത്തരം മാതൃകപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാന്‍ ദുബൈ കെ. എം.സി.സി കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി കഴിയട്ടെയെന്നും അതില്‍ ഇനിയും എല്ലാ പിന്തുണയും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും എ.അബ്ദുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

സന്തോഷ് ട്രോഫി കേരളത്തിന് നേടിക്കൊടുത്ത കേരള ടീമിന്റെ ക്യാപ്റ്റന്‍ രാഹുല്‍ വി രാജിനുള്ള കെഎംസിസി കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്‌നേഹോപഹാരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്റെ കയ്യില്‍ നിന്നും രാഹുലിന്റെ ബന്തു ഏറ്റുവാങ്ങി.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ കാസര്‍ഗോഡ് മുനിസിപ്പല്‍ തുരുത്തി വാര്‍ഡ് കൗണ്‍സിലര്‍ സമീറ അബ്ദുല്‍ റസാഖിന് കമ്മിറ്റയുടെ സ്‌നേഹോപഹാരം ദുബായ് കെഎംസിസി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം നല്‍കി.

കാസര്‍ഗോഡ് മുന്‍സിപ്പല്‍ പരിധിയില്‍പെട്ട 10 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആവേശകരമായ കമ്പവലി മല്‍സരവും കുട്ടികള്‍ക്കായുള്ള വിവിധയിനം മല്‍സരങ്ങളും സംഘടിപ്പിച്ചു.കമ്പവലി മല്‍സരത്തില്‍ ഫൈനലില്‍ ഫ്രണ്ട്‌സ് ചാലയെ പരാജയപ്പെടുത്തി കാസിലൈന്‍ ഫ്രണ്ട്‌സ് ച്യാമ്പന്മാരായി.വിജയികള്‍ക്ക് ദുബായ് കെഎംസിസി അധ്യക്ഷന്‍ അന്‍വര്‍ നഹ ട്രോഫികള്‍ വിതരണം ചെയ്തു.

പരിപാടിയില്‍ ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു.ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നെഹ,കെഎംസിസി കേന്ദ്ര ഉപാധ്യക്ഷന്‍ എം.സി ഹുസ്‌നാര്‍ ഹാജി എടച്ചകൈ,സെക്രട്ടറി നിസാര്‍ തളങ്കര,മുസ്ലിം ലീഗ് ഉദ്മാ മണ്ഡലം പ്രസിഡന്റ് കെ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി,സമീറ അബ്ദുല്‍ റസാഖ് കാസറഗോഡ് മുന്‍സിപ്പല്‍ തുരുത്തി കൗണ്‍സിലര്‍, ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഹസൈനാര്‍ തോട്ടുംഭാഗം,എം.എ മുഹമ്മദ് കുഞ്ഞി,കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഹംസ തോട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി,ട്രഷറര്‍ മുനീര്‍.പി ചെര്‍ക്കള,കാസറഗോഡ് മണ്ഡലം പ്രസിഡന്റ് സലാം കന്നിപ്പാടി, ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്,ട്രഷറര്‍ ഫൈസല്‍ പട്ടേല്‍,ജില്ലാ കെഎംസിസി ഭാരവാഹികളായ ഷെരീഫ് പൈക,ഹനീഫ് ടി.ആര്‍,ഹസൈനാര്‍ ബീജന്തടുക്ക,മണ്ഡലം ഭാരവാഹികളായ സലിം ചേരങ്കൈ,അസീസ് കമലിയ,സിദ്ദിഖ് ചൗക്കി,ഉദ്മാ മണ്ഡലം കെഎംസിസി പ്രസിഡന്റ് മുനീര്‍ മുനീര്‍ ബന്താട്, കാസറഗോഡ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റുമാരായ സുബൈര്‍ അബ്ദുല്ല , ഹാരിസ് ബ്രതെഴ്‌സ്, ഹാരിസ് സീനത്,കബീര്‍ ചേരങ്കൈ സെക്രട്ടിമാരായ സര്‍ഫ്രാസ് റഹ്മാന്‍,നവാസ് തുരുത്തി, സഫവാന്‍ അനങ്കൂര്‍, ഗഫൂര്‍ ഊദ്,ബഷീര്‍ ചേരങ്കൈ, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും തല്ഹത് തളങ്കര നന്ദിയും പറഞ്ഞു.

Dubai-1

RANDOM NEWS

Bank

ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനം; 156 മരണം

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനം. 35 വിദേശികളടക്കം 156 പേര്‍ …