Tuesday , January 22 2019
Breaking News
Sunni

പണ്ഡിതന്മാര്‍ സമൂഹ നന്മക്കായി പ്രവര്‍ത്തിക്കണം

ദുബൈ: സമൂഹത്തെ കുറിച്ച് കൂടുതല്‍ ഉദ്ബുദ്ധരാകാനും സമൂഹ നന്മക്കായി കര്‍മ നിരതരാകാനും പണ്ഡിതന്മാര്‍ തയ്യാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ദുബൈയില്‍ നടന്ന സഖാഫി പണ്ഡിത സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. സയ്യിദ് ശിഹാബുദ്ധീന്‍ അഹ് ദല്‍ തങ്ങള്‍ മുത്തന്നൂര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, സി പി ഉബൈദുല്ല സഖാഫി, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, വി പി മുഹമ്മദ് സഖാഫി വില്യാപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

Rahul

ദുബായില്‍ വ്യവസായ പ്രമുഖര്‍ക്കൊപ്പം രാഹുലിന്റെ പ്രഭാതഭക്ഷണം

ദുബായ്: യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായില്‍ പ്രഭാത ഭക്ഷണം കഴിച്ചത് ഗള്‍ഫിലെ മലയാളി വ്യവസായ പ്രമുഖര്‍ …