Wednesday , January 22 2020
Breaking News

എക്വഡോര്‍ ഭൂകമ്പം: മരണം 272 ആയി

Earthquake

കീറ്റോ: എക്വഡോറിനെ വിറപ്പിച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 272 ആയി. 1500 പേര്‍ക്ക് പരിക്കേറ്റു. 7.8 ആണ് റിക്ടര്‍ സ്‌കെയിലില്‍ ചലനം രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി 10000 സൈനികരെയും 3500 പൊലീസിനെയുമാണ് വിന്യസിച്ചിരിക്കുന്നത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ടാണ് എക്വഡോറില്‍ ശക്തമായ ഭൂചലനമുണ്ടായത്.

എക്വഡോറിനു പുറമെ, വടക്കന്‍ പെറുവിനെയും തെക്കന്‍ കൊളംബിയയെയും കുലുക്കിയ ചലനത്തില്‍ നിരവധി വീടുകളും വ്യാപാരകേന്ദ്രങ്ങളും തകര്‍ന്നു. തീരദേശ പട്ടണമായ മ്യൂസ്‌നെയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയളോജിക്കല്‍ സര്‍വേ അറിയിച്ചു. തീരപ്രദേശങ്ങളായ മാനാബിയിലും ഗ്വയാസിലും ഭൂകമ്പം നാശനഷ്ടങ്ങള്‍ വിതച്ചു. മൊത്തം 11 മിനിറ്റ് നീണ്ടുനിന്ന രണ്ടു ഭൂചലനങ്ങളില്‍ ഫ്‌ലൈഓവറുകള്‍ക്കും റോഡുകള്‍ക്കും സാരമായ കേടുപാടുകളുണ്ടായി.

1970ന് ശേഷം എക്വഡോറിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണ് ഇത്. ഇറ്റലിയില്‍ സന്ദര്‍ശനത്തിലുള്ള പ്രസിഡന്റ് റാഫേല്‍ കോറിയ സന്ദര്‍ശനം വെട്ടിച്ചുരുക്കി രാജ്യത്തേക്ക് തിരിച്ചിരുന്നു. എക്വഡോര്‍ തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിങ് സെന്റര്‍ അറിയിച്ചിരുന്നു

RANDOM NEWS

പൗരത്വ നിയമം: ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി, ഗവര്‍ണറുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമത്തിനെതിരെ …