Sunday , November 18 2018
Breaking News
Eid

ത്യാഗ സ്മരണയുടെ നിറവില്‍ ജില്ലയിലെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു.

കാസര്‍കോട് :  ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മകള്‍ പുതുക്കി വിശ്വാസി ലോകം ജില്ലയിലെങ്ങും ബലി പെരുന്നാള്‍ ആഘോഷിച്ചു.
സ്രഷ്ടാവിന്റെ മഹ്ത്വം വാഴ്ത്തി എങ്ങും തക്ബീര്‍ ധ്വനികളുയര്‍ന്നു. രാവിലെ ഏഴ് മുതല്‍ 10 വരെ വിവിധ മസ്ജിദുകളില്‍ ഈദ് നിസ്‌കാരങ്ങളും ഖുത്ബയും നടന്നു. പരസ്പരം ആശംസകള്‍ കൈമാറി ബന്ധു വീടുകളിലും സുഹൃദ് ഭവനങ്ങളിലും കയറിയിറങ്ങി ബന്ധങ്ങള്‍ പുതുക്കി.
മഹല്ലുകളില്‍ ഒറ്റയ്ക്കും ഏഴ് പേര്‍ ചേര്‍ന്നും ബലിയര്‍പ്പണം നടത്തി മാംസം പാവങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വിതരണം ചെയ്തു.. പള്ളികളിലും ഈദാ ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിലും പ്രത്യേക പ്രാര്‍ത്ഥനകളിലും ആയിരങ്ങളാണ് പങ്കെടുത്തത്. പ്രവാചകന്‍ ഇബ്രാഹീമിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ ഓര്‍മയില്‍ ‘അല്ലാഹു അക്ബര്‍’ (ദൈവം ഏറ്റവും വലിയവന്‍) വിളികളുമായി വിശ്വാസികള്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകുമ്പോള്‍ വിശ്വാസനിറവില്‍ ജനലക്ഷങ്ങള്‍ മക്കയില്‍ ഹജ്ജിന്റെ നിര്‍വൃതിയിലായിരിക്കും.

ജില്ലയിലെ 500 ലേറെ മസ്ജിദുകളില്‍ നടന്ന നടന്ന ഈദ് നിസ്‌കാരത്തിലും ഖുത്ബയിലും പതിനായിരങ്ങള്‍ സംബന്ധിച്ചു. പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.
പുത്തിഗെ മുഹിമ്മാത്തില്‍ ഖത്തീബ് ഇബ്രാഹീം സഖാഫി കര്‍ണൂര്‍ നേതൃത്വം നല്‍കി. മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ബശീര്‍ അസ്സഖാഫി തങ്ങള്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ മുഹിമ്മാത്തില്‍ സംബന്ധിച്ചു. കാസര്‍കോട് സുന്നി സെന്റര്‍ മസ്ജിദില്‍ എസ്.എം.എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നേതൃത്വം നല്‍കി.
ദേളി ജാമിഅ സഅദിയ്യയില്‍ അബ്ദുല്ല സഅദി ദേളി നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബിയടക്കം പ്രമുഖര്‍ സംബന്ധിച്ചു.
ഷിറിയ ലത്തീഫിയ്യയില്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി മുഹമ്മദ് സഖാഫി പാത്തൂരും മഞ്ചേശ്വരം മള്ഹറില്‍ ഹസന്‍ സഅദിയും നേൃത്വം നല്‍കി.
എസ്.വൈ.എസ്, എസ്.എസ്.എഫ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഈദ് സംഗമങ്ങള്‍ വിവിധ യൂണിറ്റുകളില്‍ നടന്നു.

തളങ്കര മാലിക്ദീനാര്‍ ജുമുമസ്ജിദില്‍ നിരവധി വിശ്വാസികളാണ് പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തത്. ഉദുമ എരോല്‍ ജുമാമസ്ജിദില്‍ നിസ്‌കാരത്തിന് സയ്യിദ് യു കെ മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ബുഖാരി നേതൃത്വം നല്‍കി.

പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയ്യാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.

Eid Eid-1 Eid-2 Eid-3 Eid-4 Eid-5

RANDOM NEWS

Death-Madhavan-Nair-and-Accused-Shyam

പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു; പ്രതി പോലീസ് പിടിയില്‍

കാസര്‍കോട്: പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം …