Saturday , July 20 2019
Breaking News
UAE

ഈദുല്‍ ഫിത്വര്‍: യു.എ.ഇയില്‍ ഏഴ് ദിവസത്തെ അവധി

ദുബായ്: ഈദുല്‍ ഫിത്വറിന് യു.എ.ഇയില്‍ ഏഴു ദിവസത്തെ അവധി. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ മേഖലയില്‍ ഉള്ളവര്‍ക്കാണ് ഏഴു ദിവസത്തെ അവധി കിട്ടുക. ജൂണ്‍ രണ്ടിന് അവധി തുടങ്ങും. ജൂണ്‍ അഞ്ചിനാണ് ഈദുല്‍ ഫിത്വര്‍ പ്രതീക്ഷിക്കുന്നത്.

പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് യു.എ.ഇ മന്ത്രിസഭയാണ് പൊതുമേഖലയുടെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ ഒന്‍പതിന് തുറക്കും. മേയ് 31 വെള്ളി, ജൂണ്‍ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാല്‍ പൊതുമേഖലയ്ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം അവധി കിട്ടും. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ദിവസങ്ങള്‍ ഏകീകരിച്ചുകൊണ്ട് യു.എ.ഇ ഭരണ കൂടം നേരത്തെ ഉത്തരവിറക്കിയിരുന്നു.

RANDOM NEWS

Court

സൗദിയില്‍ മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: വീട്ടില്‍ക്കയറി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്കുള്ള വധശിക്ഷ വ്യാഴാഴ്ച ജിദ്ദയില്‍ നടപ്പാക്കി. രണ്ട് സ്വദേശി പൗരന്‍മാര്‍ക്കും ഒരു പാകിസ്താനിക്കുമാണ് …