Tuesday , July 16 2019
Breaking News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Voteകാസര്‍കോട് : സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്.
മാവോയിസ്റ്റ് ഭീഷണി നടക്കുന്ന ബൂത്തുകളില്‍ കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയട്ടുണ്ട്. 57 കമ്പനി കേന്ദ്ര സേനയെ ആണ് സംസ്ഥാനത്തൊട്ടാകെ സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളതദ്. വൈകിട്ട് ആറുമണിവരെയാണ് പോളിങ് സമയം.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക് പോള്‍ നടത്തി വോട്ടിങ് മെഷീനുകളില്‍ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കി. .

രാജ്യവ്യാപകമായി ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ടത്തിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലടക്കം 117 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തിലാണ്.
കേരളത്തില്‍ ആകെ 2.61 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 1363937 വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 6,59,454 വോട്ടര്‍മാര്‍ പുരുഷന്‍മാരും 7,04,482 വോട്ടര്‍മാര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. 1,317 ബൂത്തുകളാണ് മണ്ഡലത്തില്‍ ഉള്ളത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമേ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ട്. പോളിങ് ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പൊലീസുകാരെയും വിന്യസിപ്പിച്ചുണ്ട്. 1317 വോട്ടിങ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.

RANDOM NEWS

Collector-Dr.-Sajith-Babu-Damoddharan

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണം

കാസര്‍കോട് : ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണമെന്ന് ജില്ലാ …