Monday , May 20 2019
Breaking News
--------

വോട്ടെടുപ്പ് പുരോഗമിക്കുന്നു; കാസര്‍കോട്ടെ പോളിംഗ് 58 ശതമാനമായി; യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടര്‍മാരെ വലച്ചു

---കാസര്‍കോട്; ലോക്‌സഭാതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ മൂന്നുമണിവരെ
കാസര്‍കോട്ടെ പോളിംഗ് ശതമാനം 58.26 ശതമാനം. വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തമാണ് ജില്ലയിലെ മിക്ക പോളിംഗ് ബൂത്തുകളിലും. അതിനിടെ മംഗല്‍പാടിയിലെയും മിയാപദവിലെയും ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് വോട്ടര്‍മാരെ വലച്ചു. മംഗല്‍പാടി കുക്കാര്‍ സ്‌കൂളിലെ 92ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ രാവിലെ വോട്ടെടുപ്പ് തുടങ്ങിയ ഉടന്‍ തന്നെ യന്ത്രം അരമണിക്കൂര്‍ നേരത്തോളം പണിമുടക്കി. വീണ്ടും നന്നാക്കിയപ്പോള്‍ വേഗത കുറയുകയും ചെയ്തു. 91ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴ് മണിമുതല്‍ തന്നെ യന്ത്രം പ്രവര്‍ത്തിച്ചില്ല. ഒരു മണിക്കൂറോളം പ്രവര്‍ത്തിക്കാതിരുന്ന യന്ത്രത്തിന്റെ തകരാര്‍ പിന്നീട് പരിഹരിക്കുകയും വോട്ടെടുപ്പ് പുനരാരംഭിക്കുകയും ചെയ്തു. 90ാം നമ്പര്‍ ബൂത്തില്‍ യന്ത്രം ഇടയ്ക്കിടെ പണിമുടക്കി. മിയാപദവ് കുളൂര്‍ സ്‌കൂളിലെ 55 ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രവും കേടായി. ഈ ബൂത്തുകളിലെലാം രാവിലെ മുതല്‍ തന്നെ സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാരുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ വോട്ടിംഗ് യന്ത്രത്തിലെ പ്രശ്‌നങ്ങള്‍ കാരണം ഏറെ നേരം കാത്തിരിക്കേണ്ടി വന്നത് വോട്ടര്‍മാരെ അസ്വസ്ഥരാക്കി. കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയത്.
കൈപ്പത്തിക്ക് നേരെയുള്ള ബട്ടണ്‍ പണിമുടക്കിയതിനെ തുടര്‍ന്ന് മുള്ളേരിയ എ.യു.പി സ്‌കൂളിലെ 174ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് തുടങ്ങിയത് ഒരുമണിക്കൂര്‍ വൈകിയാണ്.ബട്ടണ്‍ പണിമുടക്കിയതായുള്ള പരാതിയെ തുടര്‍ന്ന് മെഷീന്‍ മാറ്റിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത സ്‌കൂളിലെ 61ാം ബൂത്ത്, കാറടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 187ാം ബൂത്ത്, മാന്യ സ്‌കൂളിലെ 71ാം നമ്പര്‍ ബൂത്ത്, മാര്‍പ്പനടുക്ക സ്‌കൂളിലെ 80ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഒരുമണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കാറടുക്ക പണിയ സ്‌കൂളിലെ 184ാം നമ്പര്‍ ബൂത്തില്‍ മൂന്ന് മണിക്കൂറിലേറെ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. മൊഗ്രാല്‍ പുത്തൂരിലെ 3,13, 14 ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം വൈകി.

RANDOM NEWS

Vote

റീപോളിങ് ദിനത്തിലും ഭക്ഷണം കുടുംബശ്രീ വക

കാസര്‍കോട് : റീപോളിങ് നടന്ന കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജി യു പി സ്‌കൂളിലെ പോളിങ് …