Wednesday , July 17 2019
Breaking News
Meeting

പ്രചാരണ ചെലവുകളുടെ കണക്കുകള്‍ 13, 17, 21 തീയതികളില്‍ സമര്‍പ്പിക്കണം’

കാസര്‍കോട് : സ്ഥാനാര്‍ത്ഥിയുടെ പേരില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരസ്യം നല്‍കുന്നുണ്ടെങ്കില്‍ അതു സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവു നിരീക്ഷന്‍ പ്രമോദ് കുമാര്‍ പറഞ്ഞു. ഡിപിസി ഹാളില്‍ സ്ഥാനാര്‍ത്ഥിക്കള്‍ക്കും സ്ഥാനാര്‍ത്ഥികളുടെ ഏജന്റ് എന്നിവര്‍ക്കുമായി സംഘടിപ്പിച്ച പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചാരണ ചെലവു കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തന്നെ നേരിട്ടറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടുനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചെലവുകള്‍ കൃത്യമായി തയ്യാറാക്കി സൂക്ഷിക്കേണ്ടതിനെക്കുറിച്ചും തെരഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച മാതൃകയിലുള്ള രജിസ്റ്റര്‍ സൂക്ഷിക്കുന്നതു സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. സ്ഥാനാര്‍ത്ഥികളോ ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ പ്രതിദിനം വരവുചെലവു കണക്കുകള്‍ എഴുതി സൂക്ഷിക്കുകയും ചെലവു നിരീക്ഷക സമിതിക്കു മുമ്പാകെ ഹാജരാക്കുകയും വേണം.

സ്ഥാനാര്‍ഥികളുടെ ഇതുവരെയുള്ള പ്രചാരണ ചെലവുകളുടെ കണക്കുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഈ മാസം 13, 17, 21 തീയതികളില്‍ നടക്കുന്ന പരിശോധനയില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ വരണാധികൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. 70 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥികള്‍ക്ക് ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ചെലവഴിക്കാവുന്ന പരമാവധി തുക. എക്‌സ്പന്‍ഡിക്ച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസര്‍ കെ സതീശന്‍ പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. കാസര്‍കോട് നിയോജകമണ്ഡലം അസിസ്റ്റന്റ് എക്‌സ്പന്‍ഡികച്ചര്‍ ഓഫീസര്‍ ടി.ഇ ജനാര്‍ദനന്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …