Monday , May 20 2019
Breaking News
Election

രണ്ടാം ഘട്ടത്തില്‍ തമിഴ്നാട്ടിലും അസമിലും മികച്ച പോളിങ്

ന്യൂഡല്‍ഹി: 95 സീറ്റുകളിലേക്ക് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ്. തമിഴ്‌നാട്ടില്‍ മുപ്പത്തിയെട്ട് സീറ്റുകളിലേക്ക്
ക്കുന്ന വോട്ടെടുപ്പില്‍ 11 മണിവരെയുള്ള കണക്ക് പ്രകാരം 30.62 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

11 മണിവരെ ആസമില്‍ 26.39 ശതമാനം, ഛത്തീസ്ഗഢ് 26.2 ശതമാനം, കര്‍ണാടകയില്‍ 19.58 ശതമാനം, മണിപ്പൂരില്‍ 32.18 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, പി.ചിദംബരം, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷ, തമിഴ്നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

തമിഴ്നാട്(38), കര്‍ണാടക(14), മഹാരാഷ്ട്ര(10), ഉത്തര്‍പ്രദേശ്(8), അസം(5), ബിഹാര്‍(5), ഒഡിഷ(5), ഛത്തീസ്ഗഢ്(3), ബംഗാള്‍(3), ജമ്മുകശ്മീര്‍(2), മണിപ്പൂര്‍(1), പുതുച്ചേരി(1) എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. രാജ്യത്തെ 18 ശതമാനത്തോളം വോട്ടര്‍മാരാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുക. 1629 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.

RANDOM NEWS

House

പഞ്ചായത്ത് കൈ ഒഴിഞ്ഞ സഹോദരിമാര്‍ക്ക് തുണയായി അടല്‍ജി സേവാ സമിതി

പൊയിനാച്ചി: പഞ്ചായത്ത് കൈ ഒഴിഞ്ഞ സഹോദരിമാര്‍ക്ക് തുണയായി അടല്‍ജി സേവാ സമിതി വീട് പുതുക്കി പണിതു നല്‍കി നാടിന് മാതൃകയായി. …