Friday , March 22 2019
Breaking News
Observer

വോട്ടര്‍പട്ടിക പുതുക്കല്‍ : ഇലക്ടറല്‍ ഒബ്‌സര്‍വര്‍ ജില്ലയിലെത്തി

കാസര്‍കോട് : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കല്‍ പ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തുതിന് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ ഷാജഹാന്‍ ഐ.എ.എസ്. ജില്ലയിലെത്തി. കളക്ടറുടെ ചേംബറില്‍ നടന്ന ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും കുറ്റമറ്റ രീതിയില്‍ സംശുദ്ധമായ ഒരു വോട്ടര്‍പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അര്‍ഹരായ എല്ലാവരെയും അവസാന തീയതിക്കുമുമ്പ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു നടന്ന ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്ത് ഇക്കാര്യത്തില്‍ അവര്‍ക്കുള്ള അഭിപ്രായം ആരായുകയും ആശങ്കകള്‍ ദൂരീകരിക്കുകയും ചെയ്തു.

RANDOM NEWS

Nileshwram

ബസ് സ്റ്റാന്റ് പൊളിച്ചു; കാത്തിരിപ്പ് കേന്ദ്രം തുറന്നു ; വൈദ്യുതി തൂണുകള്‍ മധ്യത്തിലായി

നീലേശ്വരം: ബഹുനില മന്ദിരമായി നീലേശ്വരം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പുതുക്കി പണിയാന്‍ പഴയ കെട്ടിടം പൊളിക്കുകയും പുതിയ കാത്തിരിപ്പ് കേന്ദ്രം …