Thursday , December 12 2019
Breaking News

കാറ്റില്‍ കസബ തീരത്ത് 14 വൈദ്യുതത്തൂണ്‍ തകര്‍ന്നു;നിലവാരമില്ലാത്ത തൂണുകളാണ് സ്ഥാപിച്ചതെന്ന് തീരവാസികള്‍

Postകാസര്‍കോട്: കാലവര്‍ഷം ആരംഭിച്ചതും വൈദ്യുതി കാണാമറയത്തായി. കസബ കടപ്പുറത്തെ തീരദേശവാസികള്‍ക്ക് വൈദ്യുതി കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കണം. ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടപ്പുറത്തെ നിരവധി വൈദ്യുതത്തൂണുകളാണ് നിലംപൊത്തിയത്..
കാസര്‍കോട് ഹാര്‍ബറിലെ പ്രവേശനകവാടം മുതലുള്ള 14 വൈദ്യുതത്തൂണുകളാണ് തകര്‍ന്നുവീണത്. പ്രവേശനകവാടത്തിന് സമീപം വൈദ്യുതലൈനിലേക്ക് ഉണങ്ങിയമരം വീണതിനെ തുടര്‍ന്നാണിത്.
രണ്ടെണ്ണം വീഴാറായിനില്‍ക്കുന്നുണ്ട്. കടപ്പുറം ഭാഗത്ത് സ്ഥാപിച്ച വൈദ്യുതത്തൂണുകള്‍ നിലവാരം കുറഞ്ഞവയാണെന്നും ചെറിയ കാറ്റും മഴയും വരുമ്പോഴേക്കും തകര്‍ന്നുവീഴുന്ന തൂണുകള്‍ ജീവന് ഭീഷണിയാണെന്നും തീരവാസികള്‍ ആരോപിച്ചു.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്. വൈദ്യുതി ഓഫീസില്‍ തിരക്കിയപ്പോള്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലായെന്നായിരുന്നു മറുപടി. ഒരേദിശയില്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ ലൈനിനുമുകളിലേക്ക് ഭാരം വീഴുമ്പോള്‍ വൈദ്യുത ത്തൂണുകള്‍ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു..

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …