Friday , May 24 2019
Breaking News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍: മുമ്പ് ആനുകൂല്യങ്ങള്‍ക്ക് ശിപാര്‍ശ ചെയ്തവര്‍ക്ക് പരിശോധന ഒഴിവാക്കി

Endosulphasnകാസര്‍കോട് :  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ആനുകൂല്യങ്ങള്‍ക്കായി നേരത്തെ മെഡിക്കല്‍ സംഘം ശിപാര്‍ശ ചെയ്തവരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നിര്‍ബന്ധമാക്കേണ്ടതില്ല എന്ന് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2017ലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത 1905 പേരില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ക്കായി ഉള്‍പ്പെടുത്തണമെന്നും കാസര്‍കോട് ജില്ലാകളക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തി തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ദുരിതബാധിതരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും റവന്യൂ, ആരോഗ്യ, സാമൂഹികനീതി മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ക്യാമ്പ് നടന്ന ദിവസം ഹര്‍ത്താലായിരുന്നതു കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്നവരും പങ്കെടുക്കാന്‍ സ്‌ളിപ്പ് ലഭിച്ചവരുമായ എല്ലാവരെയും ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ക്യാമ്പ് നടത്തണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍നിന്നും പുറത്തുപോയി താമസിക്കുന്നവരെക്കൂടി പഞ്ചായത്തുകളുടെ അതിര്‍ത്തി കണക്കാക്കാതെ പരിഗണിച്ച്, അര്‍ഹരായവരെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ ജില്ലാകളക്ടര്‍ സ്വീകരിക്കും. ഒരേവീട്ടില്‍ സമാനസ്വഭാവത്തില്‍ അസുഖം ബാധിച്ച രണ്ടു കുട്ടികളില്‍ ഒരു കുട്ടി ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെടുകയും മറ്റേ കുട്ടി ഉള്‍പ്പെടാതിരിക്കുകയും ചെയ്താല്‍ രണ്ടു കുട്ടികളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കണം.
ദുരിതബാധിതരുടെ 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപവരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമം നിര്‍മാണപ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുമുള്ള നടപടികള്‍ സാമൂഹികനീതി വകുപ്പുമായി ചേര്‍ന്ന് ജില്ലാകളക്ടര്‍ കൈക്കൊള്ളണം. എല്ലാ ദുരിതബാധിതരെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി ഭക്ഷ്യ, സിവില്‍ സപ്‌ളൈസ് വകുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കണം. പെസ്റ്റിസൈഡ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് എന്‍ഡോസള്‍ഫാന്‍ സ്‌റ്റോക്ക് നിര്‍വീര്യമാക്കുന്നത് ത്വരിതമാക്കാനും കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …