Wednesday , December 19 2018
Breaking News
Pressmeet

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭവുമായി തലസ്ഥാനത്തേക്ക്

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭവുമായി തലസ്ഥാനത്തെത്തും. സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 10 നു മനുഷ്യാവകാശ ദിനത്തില്‍ നിയമസഭാ മാര്‍ച്ചും സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹവും നടത്തുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2017ല്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ 2000 ഓളം വരുന്ന അര്‍ഹമായ ദുരിതബാധിതരെ പട്ടികയില്‍പ്പെടുത്തി സൗജന്യ ചികിത്സയും മറ്റു സഹായങ്ങളും അനുവദിക്കുക, 2011ല്‍ കണ്ടെത്തിയ 1318 പേരില്‍ ഒഴിവാക്കിയ 610 പേര്‍ക്ക് സഹായങ്ങള്‍ നല്‍കുക,, 2017 ജനുവരി 10ന് ഇന്ത്യയിലെ പരമോന്നത നീതിപീഠം മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കാന്‍ ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപയടക്കം ആജീവനനാന്ത ചികിത്സ നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ജീവിതം നഷ്ടപ്പെട്ടവര്‍ നടത്തുന്ന ജീവന്‍ മരണ പോരാട്ടങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ പൂര്‍ണ്ണപിന്തുണ ഉണ്ടാകണമെന്ന് ജനകീയ മുന്നണി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനുകൂലമായ നടപടിയെടുക്കാത്ത പക്ഷം ജനുവരി 26 റിപ്പബ്ലിക് ദിനം തൊട്ട് സെക്രട്ടറിയേറ്റില്‍ അനിശ്ചതകാല പട്ടിണി സമരവും നടത്തുമെന്നും അവര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ദയാഭായി, മുനീസ അമ്പലത്തറ, ചന്ദ്രാവതി കെ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ഷൈനി പി, സമീറ സംബന്ധിച്ചു.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …