Saturday , February 29 2020
Breaking News

സംയുക്ത സമരസമിതിയുടെ ഉപരോധവും പ്രതിപക്ഷ എം എല്‍ എ മാരുടെ ബഹിഷ്‌ക്കരണവും : എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം അലങ്കോലപ്പെട്ടു

Endosulphan-Cell-meet

കാസര്‍കോട് : കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ചേമ്പറില്‍ വിളിച്ചു ചേര്‍ത്ത എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം സംയുക്ത സമര സമിതിയുടെ ഉപരോധവും പ്രതിപക്ഷ എം എല്‍ എ മാരുടെ ബഹിഷ്‌ക്കരണവുംമൂലം നടന്നില്ല. കനത്ത പോലീസ് കാവലില്‍ ജനപ്രതിനിധികളെ ഹാളിനകത്ത് കയറ്റി യോഗം തുടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ എന്‍ഡോസള്‍ഫാന്‍ സെല്‍ നിര്‍ജ്ജീവമാണെന്നും സെല്ലില്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും നടപ്പിലാകുന്നിലെന്നും പറഞ്ഞ് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് പി കരുണാകരന്‍ എം പി, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം പി പി മുസ്തഫ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് സമരം നടക്കുന്നതിനിടെ ഇവിടെ യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് ഉറച്ച നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് യോഗം നടത്തുന്നില്ലെന്ന് മന്ത്രി അറിയിക്കുകയും ഉദ്യോഗസ്ഥരുടെ മാത്രം യോഗം വിളിച്ചു ചേര്‍ക്കുകയുമായിരുന്നു.

Endosulphan-Cell-meet-1

Endosulphan-Cell-meet-2

Endosulphan-Cell-meet-3

Endosulphan-Cell-meet-4

Endosulphan-Cell-meet-5

Endosulphan-Cell-meet-6

Endosulphan-Cell-meet

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …