Wednesday , September 18 2019
Breaking News
Endosulphan

എന്റോസള്‍ഫാന്‍: ദുരിത ബാധിതരുടെ അമ്മമാര്‍ ദേശീയപാത ഉപരോധിച്ചു 

Endosulphanകാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ എന്റോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. 2014 ജനുവരി 26നു മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ അമ്മമാര്‍ നടത്തിയ കഞ്ഞിവെപ്പ് സമരത്തെ തുടര്‍ന്ന് ദുരിതബാധിതര്‍ക്കു ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് സംയുക്തസമരസമിതി സമരവുമായി രംഗത്തെത്തിയത്. കളക്‌ട്രേറ്റ് ജംഗ്ഷനില്‍ നടന്ന ദേശീയപാത ഉപരോധം പ്രമുഖ മനുഷ്യവകാശ പ്രവത്തകന്‍ ഡോ:ടി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സൂചനാസമരമെന്ന നിലയില്‍ നടന്ന ദേശീയപാത ഉപരോധ സമരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും. സംസ്ഥാനത്ത് 32 ഓളം മെഡിക്കല്‍ കോളേജുകള്‍ ഉണ്ടെങ്കിലും കാസര്‍കോട് തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് തറക്കല്ലില്‍ മാത്രം തുടരുന്നത് കാസര്‍കോട് ജനതയോടും എന്റോസള്‍ഫാന്‍ ദുരിത ബാധിതരോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണയുടെ ഭാഗമാണെന്നും സമര സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ദേശീയ മനുഷ്യാവകാശകമ്മീഷന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുക, മുഴുവന്‍ ദുരിതബാധിതരുടെയും കടങ്ങള്‍ എഴുതിത്തള്ളുക, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, സൗജന്യ മരുന്ന് വിതരണം നടത്തുക, മുഴുവന്‍ രോഗികള്‍ക്കും വിദഗ്ധ ചികിത്സ നടത്തുക,പുനരധീവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, ഗോടോണുകളില്‍ നിന്ന് എന്‍ഡോസള്‍ഫന്‍ നീക്കം ചെയ്ത് നീര്‍വീര്യമാക്കും എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് പ്രക്ഷോഭം നടത്തുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജിന്റെ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ആയിരകണക്കിന് ദുരിതബാധ്യതര്‍ പങ്കെടുത്തു. റോഡ് ഉപരോധ സമരത്തില്‍ ഡോ:അബിംകസുധന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. പി.പി.കെ പൊതുവാള്‍ ഫ്രൊഫ:എം. ഗോപാലന്‍, പ്രൊഫ:ടി.ടി ജേക്കബ്, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, കരിവെളളൂര്‍ വിജയന്‍, എം. അനന്തന്‍ നമ്പ്യാര്‍, പോള്‍.ടി. സാമ്മുവല്‍, മുഹമ്മദ് പാക്യാര, സുബൈര്‍ പടുപ്പ്, അസിഫലി പാടിയടുക്കം, മധു.എസ്. നായര്‍, പി.മുരളിധരന്‍, റഫിഖ് മേല്‍ പറമ്പ്, എന്‍. മുരളീധരന്‍ മധുരാജ്, ടി. ശോഭന, അഡ്വ: ടി.വി രാജേന്‍ന്ദ്രന്‍, റിയാസ്. എന്‍.എം, പി. കൃഷ്ണന്‍, രാജന്‍ കൈരി, എം. രാഘവന്‍, ഹമീദ് സീസണ്‍, അമ്പലത്തറ കുഞ്ഞികൃഷ്മന്‍ എന്നിവര്‍ സംസാരിച്ചു.
ചന്ദ്രവതി പാക്കം, രോഹിണി. വി., നാളിനി സി.വി, ജാന്‍സി ജോയി, സി. രാജലക്ഷ്മി, കെ.ടി ബിന്ദുമോള്‍, ഗീതാ ജോണി, നസീമ എം, മിസിരിയ. ബി, അഘില കുമാരി.ടി, റസീ എളേരി, ഖൈറുന്നീസ, എന്നീവര്‍ നേതൃത്വം നല്‍കി.

EndosulphanEndosulphan

RANDOM NEWS

kUNHALIKUTY

ഇബ്രാഹിംകുഞ്ഞിന് യുഡിഎഫിന്റെ പൂര്‍ണപിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. …