Sunday , December 16 2018
Breaking News

എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയുടെ തിരോധാനം; പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

Lookout-Noticeകാസര്‍കോട്: അഞ്ചുമാസം മാസം മുമ്പ് കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. അണങ്കൂര്‍ ബൈത്തുല്‍ ആയിഷയിലെ സലീമിന്റെ മകനും മംഗളൂരുവില്‍ ബി.ടെക് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷാമിലിനെ (21) ഏപ്രില്‍ 17നാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് രാവിലെ 9 മണിയോടെ സ്വന്തം വീട്ടില്‍ നിന്ന് കാറോടിച്ചുപോയ ഷാമിലിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സലീമിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തിരുന്നു. ഷാമില്‍ കൊണ്ടുപോയ കാര്‍ പിന്നീട് ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. ഷാമില്‍ പഠിക്കുന്ന കോളേജിലും ബന്ധുവീടുകളിലുമടക്കം അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനയും കിട്ടിയില്ല. ഇതിനിടെ ഷാമില്‍ ഗോവയിലുണ്ടെന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗോവയില്‍ നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല. ഷാമില്‍ 17ന് രാവിലെ 11 മണിക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സഹപാഠിയെ അറിയിച്ചിരുന്നു. കോളേജ് ഗേറ്റിന്റെ പുറത്തുണ്ടെന്ന് പറഞ്ഞായിരുന്നു ഫോണ്‍. നോക്കിയപ്പോള്‍ ഷാമിലിനെ കണ്ടില്ലെന്നും ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമം വിജയിച്ചില്ലെന്നുമാണ് സഹപാഠിയുടെ വെളിപ്പെടുത്തല്‍.
ഏപ്രില്‍ 14, 15 തിയതികളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയപ്പോള്‍ ഒപ്പം ഷാമിലുമുണ്ടായിരുന്നു. അധ്യാപകരടക്കം അറുപതോളം പേരാണ് വിനോദയാത്ര പോയത്. കര്‍ണ്ണാടക ദണ്ഡേരിയിലെ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വിനോദയാത്രക്കിടെ ആരോ ഷാമിലിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകന്റെ തിരോധാനവും ഈ ഭീഷണിയും തമ്മില്‍ ബന്ധമുണ്ടെന്നും പിതാവ് സലീം ആരോപിക്കുന്നു.
അന്വേഷണത്തിനായി പ്രത്യേക പൊലീസ് സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്.ഐ അജിത്കുമാര്‍, എ.എസ്.ഐമാരായ പ്രദീപ്കുമാര്‍, ലക്ഷ്മീ നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ലതീഷ് എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങള്‍.

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …