Tuesday , June 18 2019
Breaking News
Narendra-Modi

മോദി തുടരുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം

ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും എന്‍.ഡി.എ ഭരിക്കുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

എന്‍.ഡി.എ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം കടക്കുമെന്നാണ് ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചിക്കുന്നത്. യു.പി.എക്ക് 132 സീറ്റുകള്‍ ലഭിക്കും. 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.
റിപ്പബ്ലിക് സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത് 287 സീറ്റുകള്‍ എന്‍.ഡി.എക്ക് കിട്ടുമെന്നാണ്. യു.പി.എക്ക് 128 സീറ്റുകളും മറ്റുള്ളവര്‍ക്ക് 127 സീറ്റുകളും ലഭിക്കുമെന്നാണ് റിപ്പബ്ലിക് സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം.

ഇന്ത്യ ടുഡെ ആക്‌സിസ് സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 മുതല്‍ 16 വരെ ലഭിച്ചേക്കുമെന്നാണ് പ്രവചനം. എല്‍ ഡി എഫിന് മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകളും എന്‍ ഡി എയ്ക്ക് ഒരു സീറ്റുവരെയും ലഭിച്ചേക്കാം. എന്‍ ഡി എ തിരുവനന്തപുരത്ത് വിജയിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡെ പ്രവചിക്കുന്നത്.

RANDOM NEWS

Fire

കാസര്‍കോട് മെഹ്ബൂബ് തിയേറ്റര്‍ കോംപ്ലക്‌സില്‍ തീ പിടുത്തം

കാസര്‍കോട് : കാസര്‍കോടിലെ മെഹ്ബൂബ് തിയേറ്റര്‍ കോംപ്ലക്‌സില്‍ തീ പിടുത്തം. ഞായറാഴ്ച വൈകുന്നേരം 5:30ഓടെയാണ് തീപിടിത്തം ഉണ്ടായത്.നാട്ടുകാരും അഗ്‌നിസുരക്ഷാ സേനയും …