Tuesday , January 21 2020
Breaking News

കുടുംബപ്രശ്‌നങ്ങളെ നിയമപ്രശ്‌നങ്ങളായി മാത്രം കാണരുത്’

Kasaragod-cheif-Judicial-Magistrate-Rajuകാസര്‍കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള നിയമങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും പ്രവര്‍ത്തിക്കുന്നിടത്താണ് ഗാര്‍ഹികനിയമങ്ങളുടെ വിജയമെന്ന് കാസര്‍കോട് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി.രാജു പറഞ്ഞു.

സ്ത്രീധന വിരുദ്ധ, ഗാര്‍ഹികപീഡന നിരോധന ദിനാചരണത്തിന്റെ ഭാഗമായി സാമൂഹികനീതിവകുപ്പ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബപ്രശ്‌നങ്ങളെ നിയമപ്രശ്‌നങ്ങളായിമാത്രം കാണരുത്. ഭദ്രതയുള്ള കുടുംബമാണ് നല്ല സമൂഹത്തിന്റെ അടിത്തറ. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുവേണ്ടി ഒട്ടേറെ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കുടുംബത്തിന്റെ മൊത്തത്തിലുള്ള സുരക്ഷിതത്വമാണ് ഈ നിയമങ്ങള്‍ ഉറപ്പുനല്കുന്നത്. മാതാവും പിതാവും കുട്ടികളും സന്തോഷത്തോടെ ഉല്ലസിച്ചിരിക്കുന്ന കാഴ്ചയാണ് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ദൃശ്യമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാഹീന സലിം അധ്യക്ഷതവഹിച്ചു. അഡ്വ. കെ.എം.ബീന, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള എന്നിവര്‍ ക്ലാസെടുത്തു.

മധൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.സുലജ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു, ജില്ലാ സാമൂഹികനീതി വകുപ്പ് സീനിയര്‍ സുപ്രണ്ട് പി.പി.നാരായണന്‍, കെ.ദിനേശ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

കാലങ്ങളായുള്ള അലച്ചിലിന് വിട; സത്യാവതിയമ്മയ്ക്ക് വീടായി

കുറ്റിക്കോലിലെ സത്യാവതിയമ്മയുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. കേറികെടക്കാന്‍ സ്വന്തമായി ഒരു വീട് കിട്ടിയതിന്റെ സന്തോഷ ചിരി. സ്വന്തമായ വീടും സ്ഥലവും …