Wednesday , July 17 2019
Breaking News
Rajan

മണ്ണിനെ പൊന്നോളം സ്‌നേഹിച്ച കര്‍ഷകോത്തമനായ രാജന് സംസ്ഥാന പുരസ്‌കാരം

കാസര്‍കോട് : മണ്ണിനെ പൊന്നോളം സ്‌നേഹിച്ച രാജനെ മണ്ണ് ചതിച്ചില്ല. കൈവച്ച കാര്‍ഷിക മേഖലയിലെല്ലാം തങ്കലിപികളാല്‍ സ്വന്തം പേര് കൂട്ടി ചേര്‍ക്കാന്‍ രാജന്റെ കൂടെ മണ്ണും നിന്നു. ഈ കൂട്ടുകെട്ടിനുള്ള അംഗീകാരമായാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച കര്‍ഷകന് നല്‍കുന്ന കര്‍ഷകോത്തമ പുരസ്‌കാരം രാജനെ ഇത്തവണ തേടി യെത്തിയത്. ജില്ലയിലേക്ക് ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പുരസ്‌കാരം എത്തുന്നത്.

ചീമേനി ഇടത്തനാങ്കുഴി സ്വദേശിയായ പിഎ രാജന്റെ ദിവസമാരംഭിക്കുന്നത് തന്നെ പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ്. ആറര വരെ ഫാമില്‍ ചിലവഴിക്കുന്ന രാജന്റെ പക്കല്‍ സ്വദേശിയും വിദേശിയുമായ നിരവധി പശുക്കളുണ്ട്. ഒരു പശുവില്‍ നിന്ന് തുടങ്ങിയ രാജന്റെ കാര്‍ഷിക ജീവിതത്തിന് കൂട്ടായി ഇന്ന് 40 ഓളം പശുക്കളുണ്ട്. ദിനംപ്രതി 250 ലിറററോളം പാലും ലഭിക്കുന്നു. രാവിലെ ആറരമുതല്‍ വൈകീട്ട് ആറര വരെ രാജന്‍ ചിലവഴിക്കുന്നത് തന്റെ കൃഷിയിടത്തിലാണ്. സ്വന്തമായുളള രണ്ടര ഏക്കറിന് പുറമെ പാട്ടത്തിനെടുത്ത ഭൂമിയിലും രാജന്‍ പൊന്ന് വിളയിക്കുന്നു. തക്കാളി , പച്ചമുളക്, ചീര, വെണ്ട, പയര്‍. പടവലം , മുരിങ്ങ, കോവക്ക,വഴുതിന തുടങ്ങി എല്ലാ വിധ പച്ചക്കറികളും, കൃഷി ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമെ റംമ്പൂട്ടാനും കൃഷി ചെയ്യുന്നുണ്ട്. രണ്ടര ഏക്കര്‍ സ്ഥലത്ത് നെല്ലും കൃഷി ചെയ്യുന്നുണ്ട്. കൃഷി ഭവനില്‍ നിന്ന് സൗജന്യമായി കിട്ടുന്ന നാടന്‍ വിത്തുകളാണ് അദ്ദേഹം കൃഷിക്കായി ഉപയോഗിക്കുന്നത്. കൃഷി ഭവനില്‍ നിന്ന് ലഭിക്കുന്ന കുമ്മായവും ഫാമില്‍ നിന്ന് ലഭിക്കുന്ന ചാണകവും ഉപയോഗിച്ച് തീര്‍ത്തും ജൈവ മാതൃകയാണ് ഇദേഹം കൃഷിക്കായി അവലംബിക്കുന്നത്.അതുകൊണ്ട് തന്നെ എല്ലാം പച്ചക്കറികളും തന്റെ പറമ്പില്‍ നിന്നു തന്നെ എളുപ്പം വിറ്റുപോകുന്നതായി രാജന്‍ പറയുന്നു.

16 ാം വയസ്സില്‍ തുടങ്ങിയ കാര്‍ഷിക ജീവിതം 54ാം വയസ്സിലും രാജന്‍ തുടരുന്നതിന് കാരണം കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ തന്നെയാണ്.സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ പുരസ്‌കാരം തന്റെ കാര്‍ഷിക ജീവിതത്തിന് ഒരു മുതല്‍ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് രാജന്‍.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …