Wednesday , December 19 2018
Breaking News

പനി ബാധിച്ച് യുവാവ് മരിച്ചു

Deathകാസര്‍കോട്: പനി ബാധിച്ച് യുവാവ് മരിച്ചു. ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ ശശിധരന്റെ മകന്‍ ദിലീപാ (24) ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫിലുണ്ടായിരുന്ന ദിലീപ് ജോലി മതിയാക്കി മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏതാനുമാസം മുമ്പ് ഇവിടത്തെ ജോലി ഉപേക്ഷിച്ചിരുന്നു. മാതാവ്: പത്മ. സഹോദരന്‍: ദീപക്.

RANDOM NEWS

Hanging

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ മുത്തൂറ്റ് ഫിനാന്‍സ് …